Show newer

ഇദ്ദേഹം മസ്കോവിത്താറാവ് ആണെന്നാണു ഞാൻ കരുതുന്നത്.

ഐനാച്ചുറലിസ്റ്റിൽ: inaturalist.org/observations/1

ഒരു സമ്മേളനം.

ഐനാച്ചുറലിസ്റ്റിൽ:‌ inaturalist.org/observations/1

ഇലോൺ മസ്കേട്ടൻ റ്റ്വിറ്റർ മുതലാളിയാവുമോ സുഹൃത്തുക്കളേ? ആയാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും? ആയില്ലെങ്കിലോ?

🍿

രണ്ടു തവണയേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നടക്കാനിറങ്ങുമ്പോ കണ്ടതാണ്. രണ്ടു തവണയും ഓടി വന്നു സംസാരിച്ചു. കുറേ ദൂരം കൂടെ നടന്നു. മൂപ്പരുടെ ഏരിയ കഴിഞ്ഞപ്പോ നടപ്പു നിർത്തി മെല്ലെ തിരിച്ചു പോയി.

ചെവി മുറിച്ചിരിക്കുന്നതു വീടില്ലാത്ത ആളായതു കൊണ്ടാണ്. സ്പേ/ന്യൂട്ടർ ചെയ്തു വിടുമ്പോൾ ചെയ്യുന്നതാണ് ആ ചെവി മുറിക്കൽ.

🐈

Show thread

ഈ ആമമാലയ്ക്കൊരു അടിക്കുറിപ്പ് എഴുതാമോ കൂട്ടുകാരേ?

🐢 🐢 🐢 🐢 🐢 🐢 🐢

ഈയിടെയായി പൊതുസ്ഥലത്ത് അനാശാസ്യം നടത്തുന്ന പ്രവണത വളരെ കൂടിയതായി കാണുന്നുണ്ട്.

ഈ നാട്ടിൽ സദാചാരപ്പോലീസുകാർ ആരും തന്നെ ഇല്ലേയെന്നു ഞാൻ ചോദിച്ചു പോവുകയാണു സൂർത്തുക്കളേ.

ഇന്നലെ നടപ്പിനിറങ്ങിയപ്പോൾ ഒരു സുന്ദരനെ/സുന്ദരിയെ അദ്ദേഹത്തിന്റെ അത്താഴസമയത്തു കാണാൻ സാധിച്ചു.

ഫോട്ടോ കാണിച്ചപ്പോൾ ആളൊരു Cooper's Hawk ആണ് എന്ന് അവിടെ ഉണ്ടായിരുന്ന ഒരു പക്ഷിനിരീക്ഷകൻ പറഞ്ഞു.

ഐനാച്ചുറലിസ്റ്റിൽ: inaturalist.org/observations/1

തണുപ്പു മാറിയപ്പോൾ മെക്സിക്കോയിൽ നിന്നു വടക്കോട്ടു ദേശാന്തരഗമനം ആരംഭിച്ച മോണാർക്ക് ശലഭങ്ങളെ തെക്കുകിഴക്കു ടെക്സസിൽ കഴിഞ്ഞ കുറേ നാളായി കാണുന്നുണ്ട്.

സ്വാഗതം, ശലഭങ്ങളേ!

🦋

Sajith boosted

ഫെഡോറ 36 ഏപ്രിലിൽ പുറത്തിറങ്ങും. രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫിയുടെ ഫോണ്ടുകളെല്ലാം ഫെഡോറയിലും സെന്റോഎസ്, RHEL എന്നിവയിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഡിഫോള്‍ട്ട് മലയാളം ഫോണ്ടുകളായി ആര്‍ഐടി രചന, മീര ന്യൂ ഫോണ്ടുകളാണു്.

rajeeshknambiar.wordpress.com/

ലിബ്രെപ്ലാനറ്റ് കോൺഫറൻസിൽ നിന്നുള്ളള വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്, media.libreplanet.org എന്ന സൈറ്റിൽ.

കോൺഫറൻസ് മുഴുവനായുംം തൽസമയം കാണാൻ സാധിച്ചില്ല. അതിലെ "Design in the command line: Recipes for tasty outcomes" എന്ന പ്രഭാഷണം അൽപ്പം കണ്ടപ്പോൾ ഇഷ്ടപ്പെട്ടിരുന്നു.

media.libreplanet.org/u/librep

ടി പ്രഭാഷണത്തെപ്പറ്റി എഫ് എസ് എഫിന്റെ ടൂട്ട്:

hostux.social/@fsf/10798965745

അതിൽ "Loved the talk, Ana and Ricardo <3" എന്നൊരാളു ചാറ്റ് റൂമിൽ പറഞ്ഞെന്നു പറയുന്നില്ലേ? അതു ഞമ്മളാ!

Show thread

ഇന്നു മുതൽ ആന.ഭാരതം എന്ന ഡൊമൈൻ സന്ദർശിക്കുന്നവരെ ആനസൈറ്റിനു നേരെ തിരിച്ചു വിടുന്നതായിരിക്കും.

നന്ദി, @ramesh!

ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ ലിബ്രെപ്ലാനറ്റ് കോൺഫറൻസ് ഈ വാരാന്ത്യമാണ്. ഓൺലൈൻ കോൺഫറൻസാണ്, പ്രവേശനം സൗജന്യമാണ്.

നമ്മുടെ സുഹൃത്തും ആനസൈറ്റിൽ ഹാജരില്ലാത്ത മെമ്പറുമായ @vu3rdd നാളെ (മാർച്ച് 20ന്) സംസാരിക്കുന്നുണ്ട്.

libreplanet.org/2022/speakers/

Sajith boosted
I will be delivering my talk, "Building a Liberated Home - for myself and others" on Sunday, March 20, 14:30 – 15:15 EDT (March 21 12:00 AM IST) at the all-online #LibrePlanet 2022 conference organised by the @fsf. I hope you’ll check it out!

libreplanet.org/2022/
Sajith boosted

വാട്ട്സാപ്പിനൊരു സ്വതന്ത്ര ജനകീയ വികേന്ദ്രീകൃത ബദൽ - പ്രാവ് ആപ്പ് prav.app

വാട്ട്സാപ്പുപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർ പോലും ഇതുപയോഗിക്കാൻ നിർബന്ധിതമാകുന്നു. ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത കുത്തകയാണു് വാട്ട്സാപ്പിനുള്ളതു്. ഒരൊറ്റ കമ്പനിയാണ് ലോകം മുഴുവനും ഈ സേവനം നൽകുന്നത്. ടെലഗ്രാമോ സിഗ്നലോ ഉപയോഗിച്ച് മറ്റു വാട്ട്സാപ്പ് ഉപയോക്താക്കളുമായി സംസാരിക്കാനാവില്ല.

ബാക്കി വായിക്കാൻ poddery.com/posts/6865731

Sajith boosted

#PravApp project is a plan to get a lot of people to invest small amounts to run an interoperable messaging service that is easier to join and discover contacts.

It will be based on #quicksy which gives a similar experience to #WhatsApp without locking users to its service by interoperability with any #xmpp service provider.

We want to offer this service under a multi state cooperative society in India. Would you join the cooperative?

Learn more at prav.app

വേഡിലു കളിക്കാരെ കളിയാക്കുന്ന കാർട്ടൂൺ ലേലത്തിനു വന്നിട്ടുണ്ട്.

ebay.co.uk/itm/115276848845

ആനസൈറ്റിലെ വേഡിൽ കളിക്കാർക്കു പ്രസ്തുത കാർട്ടൂൺ ലേലം വിളിച്ചു നേടാൻ സാധിച്ചാൽ എനിക്കും ഒന്ന് അഭിമാനിക്കാമായിരുന്നു. 🙃

Show thread

ദാണ്ടെ ഇവിടെ വേഡിലു കളിക്കാരെ കളിയാക്കുന്നു!

myjetpack.tumblr.com/post/6773

Sajith boosted

bashle
n=1;w=$(look .|egrep "^\w{5}$"|shuf|head -1);for i in {1..6};do read -p"$((n++))? " g;for i in $(seq 0 ${#g});do l=${g:$i:1};[[ $l == ${w:$i:1} ]]&&printf "\e[42m$l\e[0m"||printf "$l";done;echo;[[ "$g" == "$w" ]]&&break;grep --color=always "[$w]" <<<"$g";done;echo ans:\ $w

പുതിയ അയൽപക്കത്തു ധാരാളം പൂച്ചകളുണ്ട്. എല്ലാവരെയും പരിചയപ്പെട്ടു വരുന്നു.

🐈

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.