Show newer

കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ചന്ദ്രഗ്രഹണം കാണാനിരുന്നു.

ആ സമയം ഇതുവഴി കടന്നു പോയ ഒരു പോസത്തെയും കാണാനിടയായി. കാമറ മുക്കാലിയുടെ മുകളിൽ ഉറപ്പിച്ചിരിക്കുകയായിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രമെടുക്കാൻ സാധിച്ചില്ല.

ഈച്ചകളും പൂച്ചകളും കുഞ്ഞു പോസവും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം

Sajith boosted
Sajith boosted

കേരളസർക്കാരിന്റെ ലിപിപരിഷ്ക്കരണം മൂലം അറിവിന്റെ വ്യാപനത്തിലുണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ചു് സായാഹ്ന ഫൗണ്ടേഷൻ ഒരു വിശദമായ പഠനം പ്രസിദ്ധീകരിച്ചിരുന്നു (sayahna.net/FontSpecs).

ഇതിന്റെ വെളിച്ചത്തിൽ, ഭാഷാപ്രേമികൾ ചേർന്നു് ഒരു നിവേദനം സംസ്ഥാനസർക്കാരിനു് സമർപ്പിക്കുവാൻ ഒരുങ്ങുകയാണു്. താങ്കൾക്കു് അതിൽ പങ്കാളിയാകാൻ താല്പര്യമുണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോറത്തിൽ പേരും ഇമെയിൽ ഐഡിയും ചേർത്തു് നിവേദനത്തിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ സഹായിക്കുക.

sayahna.net/gok-appeal

ഗീക്സ് (Guix) പ്രോജക്ട് തുടങ്ങിയിട്ടു പത്തു വർഷമായി!

guix.gnu.org/blog/2022/10-year

പ്രോജക്ടിനെപ്പറ്റി കേട്ടിട്ട് ഏഴു വർഷമായിട്ടുണ്ടാവും. ആൻഡി വിങ്കോയുടെ ലാപ്ടോപ്പിൽ ആദ്യം കണ്ടു. ഒരിക്കൽ ഗീക്സ് പാക്കേജ് മാനേജർ മാത്രം ഉപയോഗിച്ചു നോക്കിയതുമാണ്. ആരംഭശൂരത്വം അവിടെത്തന്നെ അവസാനിച്ചു.

ഇനീം ഒരു പത്തു വർഷം കടന്നു പോകുന്നതിനു മുൻപേ ഒന്നൂടെ നോക്കണം.

:gnu:

ചില അയൽക്കാർ ഭയങ്കര നാണം കുണുങ്ങികളാണ്.

🐈

Show thread

ഇദ്ദേഹം മസ്കോവിത്താറാവ് ആണെന്നാണു ഞാൻ കരുതുന്നത്.

ഐനാച്ചുറലിസ്റ്റിൽ: inaturalist.org/observations/1

ഒരു സമ്മേളനം.

ഐനാച്ചുറലിസ്റ്റിൽ:‌ inaturalist.org/observations/1

ഇലോൺ മസ്കേട്ടൻ റ്റ്വിറ്റർ മുതലാളിയാവുമോ സുഹൃത്തുക്കളേ? ആയാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും? ആയില്ലെങ്കിലോ?

🍿

രണ്ടു തവണയേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നടക്കാനിറങ്ങുമ്പോ കണ്ടതാണ്. രണ്ടു തവണയും ഓടി വന്നു സംസാരിച്ചു. കുറേ ദൂരം കൂടെ നടന്നു. മൂപ്പരുടെ ഏരിയ കഴിഞ്ഞപ്പോ നടപ്പു നിർത്തി മെല്ലെ തിരിച്ചു പോയി.

ചെവി മുറിച്ചിരിക്കുന്നതു വീടില്ലാത്ത ആളായതു കൊണ്ടാണ്. സ്പേ/ന്യൂട്ടർ ചെയ്തു വിടുമ്പോൾ ചെയ്യുന്നതാണ് ആ ചെവി മുറിക്കൽ.

🐈

Show thread

ഈ ആമമാലയ്ക്കൊരു അടിക്കുറിപ്പ് എഴുതാമോ കൂട്ടുകാരേ?

🐢 🐢 🐢 🐢 🐢 🐢 🐢

ഈയിടെയായി പൊതുസ്ഥലത്ത് അനാശാസ്യം നടത്തുന്ന പ്രവണത വളരെ കൂടിയതായി കാണുന്നുണ്ട്.

ഈ നാട്ടിൽ സദാചാരപ്പോലീസുകാർ ആരും തന്നെ ഇല്ലേയെന്നു ഞാൻ ചോദിച്ചു പോവുകയാണു സൂർത്തുക്കളേ.

ഇന്നലെ നടപ്പിനിറങ്ങിയപ്പോൾ ഒരു സുന്ദരനെ/സുന്ദരിയെ അദ്ദേഹത്തിന്റെ അത്താഴസമയത്തു കാണാൻ സാധിച്ചു.

ഫോട്ടോ കാണിച്ചപ്പോൾ ആളൊരു Cooper's Hawk ആണ് എന്ന് അവിടെ ഉണ്ടായിരുന്ന ഒരു പക്ഷിനിരീക്ഷകൻ പറഞ്ഞു.

ഐനാച്ചുറലിസ്റ്റിൽ: inaturalist.org/observations/1

തണുപ്പു മാറിയപ്പോൾ മെക്സിക്കോയിൽ നിന്നു വടക്കോട്ടു ദേശാന്തരഗമനം ആരംഭിച്ച മോണാർക്ക് ശലഭങ്ങളെ തെക്കുകിഴക്കു ടെക്സസിൽ കഴിഞ്ഞ കുറേ നാളായി കാണുന്നുണ്ട്.

സ്വാഗതം, ശലഭങ്ങളേ!

🦋

Sajith boosted

ഫെഡോറ 36 ഏപ്രിലിൽ പുറത്തിറങ്ങും. രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫിയുടെ ഫോണ്ടുകളെല്ലാം ഫെഡോറയിലും സെന്റോഎസ്, RHEL എന്നിവയിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഡിഫോള്‍ട്ട് മലയാളം ഫോണ്ടുകളായി ആര്‍ഐടി രചന, മീര ന്യൂ ഫോണ്ടുകളാണു്.

rajeeshknambiar.wordpress.com/

ലിബ്രെപ്ലാനറ്റ് കോൺഫറൻസിൽ നിന്നുള്ളള വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്, media.libreplanet.org എന്ന സൈറ്റിൽ.

കോൺഫറൻസ് മുഴുവനായുംം തൽസമയം കാണാൻ സാധിച്ചില്ല. അതിലെ "Design in the command line: Recipes for tasty outcomes" എന്ന പ്രഭാഷണം അൽപ്പം കണ്ടപ്പോൾ ഇഷ്ടപ്പെട്ടിരുന്നു.

media.libreplanet.org/u/librep

ടി പ്രഭാഷണത്തെപ്പറ്റി എഫ് എസ് എഫിന്റെ ടൂട്ട്:

hostux.social/@fsf/10798965745

അതിൽ "Loved the talk, Ana and Ricardo <3" എന്നൊരാളു ചാറ്റ് റൂമിൽ പറഞ്ഞെന്നു പറയുന്നില്ലേ? അതു ഞമ്മളാ!

Show thread

ഇന്നു മുതൽ ആന.ഭാരതം എന്ന ഡൊമൈൻ സന്ദർശിക്കുന്നവരെ ആനസൈറ്റിനു നേരെ തിരിച്ചു വിടുന്നതായിരിക്കും.

നന്ദി, @ramesh!

ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ ലിബ്രെപ്ലാനറ്റ് കോൺഫറൻസ് ഈ വാരാന്ത്യമാണ്. ഓൺലൈൻ കോൺഫറൻസാണ്, പ്രവേശനം സൗജന്യമാണ്.

നമ്മുടെ സുഹൃത്തും ആനസൈറ്റിൽ ഹാജരില്ലാത്ത മെമ്പറുമായ @vu3rdd നാളെ (മാർച്ച് 20ന്) സംസാരിക്കുന്നുണ്ട്.

libreplanet.org/2022/speakers/

Sajith boosted
I will be delivering my talk, "Building a Liberated Home - for myself and others" on Sunday, March 20, 14:30 – 15:15 EDT (March 21 12:00 AM IST) at the all-online #LibrePlanet 2022 conference organised by the @fsf. I hope you’ll check it out!

libreplanet.org/2022/
Sajith boosted

വാട്ട്സാപ്പിനൊരു സ്വതന്ത്ര ജനകീയ വികേന്ദ്രീകൃത ബദൽ - പ്രാവ് ആപ്പ് prav.app

വാട്ട്സാപ്പുപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർ പോലും ഇതുപയോഗിക്കാൻ നിർബന്ധിതമാകുന്നു. ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത കുത്തകയാണു് വാട്ട്സാപ്പിനുള്ളതു്. ഒരൊറ്റ കമ്പനിയാണ് ലോകം മുഴുവനും ഈ സേവനം നൽകുന്നത്. ടെലഗ്രാമോ സിഗ്നലോ ഉപയോഗിച്ച് മറ്റു വാട്ട്സാപ്പ് ഉപയോക്താക്കളുമായി സംസാരിക്കാനാവില്ല.

ബാക്കി വായിക്കാൻ poddery.com/posts/6865731

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.