ദേ നമ്മടെ ചെങ്ങാതീടെ കമ്പനിയില്‍ ഒരു ജോലി അവസരം ഉണ്ട്. നിങ്ങള്‍ക്ക് പണി അറിഞ്ഞിരിക്കണം എന്നുള്ളതാണ് അടിസ്ഥാന യോഗ്യത. നിങ്ങള്‍ ദേ താഴെയുള്ള ഈ സോഫ്റ്റ് വെയര്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിവരം പറയൂ. ഞാന്‍ നിങ്ങളെ റെക്കമെന്റ് ചെയ്യാം....
ഏറ്റെടുക്കുന്ന പണികള്‍ സമയാസമയം തീര്‍ക്കണമെങ്കില്‍ ഏറ്റെടുക്കുന്ന പണികള്‍ കുറച്ച് കൊണ്ടുവന്നേ പറ്റൂ. eoffice-വിഷയം തല്കാലത്തേക്ക് ഉപേക്ഷിക്കുന്നു. ആരെങ്കിലും അതുമായി മുന്നോട്ട് നീങ്ങുന്നുണ്ടെങ്കില്‍ എന്നെകൊണ്ടാവുന്ന വിധം സഹായിക്കാം. ഒറ്റയ്ക്കും തറ്റയ്ക്കും പിടിച്ചാല്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കാം എന്നല്ലാതെ മനുഷ്യന് ഉപകാരമുള്ള ഒരു സൊലൂഷനിലേക്ക് എത്തില്ല.
എന്റെ ഒരു ഊഹം വെച്ച് തിരുവനന്തപുരം ആസ്ഥാനമാക്കി, അല്ഫ്രസ്കോ അടിസ്ഥാനമാക്കി സൊലൂഷന് നല്കുന്ന പ്രൊവൈഡര്‍ക്ക് ആയിരിക്കും ടെന്റര്‍ ലഭിക്കുക.
eoffice-ഉമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പോസ്റ്റാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് പലരുമായി സംസാരിച്ചു. ഫിലോസഫി പറയാതെ അല്പം കൂടി ഫോക്കസ്ഡ് ആയി, ഒരു ഫ്രേം വര്‍ക്ക് എന്ന രീതിയില്‍ തന്നെ നീക്കിയാലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോചനം കിട്ടുന്ന ഒരു സോലൂഷനില്‍ എത്താന്‍ പറ്റൂ എന്നാണ് കിട്ടിയ ഉപദേശങ്ങളുടെ രത്നചുരുക്കും ഈ ലിങ്കിലുണ്ട്.
കേരളത്തിലെ eoffice സംവിധാനം മാറ്റി പകരം ഒരു Digital Workplace Solution കൊണ്ടുവരുന്നതിന് ടെന്റര്‍ വിളിച്ച കാര്യം ഞാന്‍ പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിട്ടപ്പോള്‍ മുതല്‍ കൂടുതല്‍ പേരും പറഞ്ഞത് അതില്‍ സന്തോഷിക്കാന്‍ മാത്രമൊന്നും ഇല്ല, അടുത്ത ഒരു അഴിമതിക്ക് കളമൊരുക്കാന്‍ ഞാനും കാരണമായി എന്നാണ്. എന്നാല്‍, eoffice-മാറ്റണം എന്ന നിലപാടില്‍ ഇപ്പഴും ഉറച്ചു നില്ക്കുന്നു. പക്ഷേ അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നല്ല ആശങ്കയുണ്ട്.
https://joindiaspora.com/posts/15316311
https://www.facebook.com/permalink.php?story_fbid=2243824948986468&id=100000769546079
eoffice-ന് ബദല്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ ടെന്റര്‍ വിളിച്ചതിന്റെ അവസാന തീയതി നീട്ടിയിട്ടുണ്ട്. താല്പര്യമുള്ളവര് ജൂലൈ ആറിന് മുന്നേ ടെന്റര്‍ തീരുവനന്തപുരത്ത് എത്തിക്കണം
https://joindiaspora.com/posts/15300745
https://www.facebook.com/photo.php?fbid=2239338236101806&set=pcb.2239365676099062&type=3&theater
സന്തോഷം എന്താണ് എന്ന് വെച്ചാല്‍ കേരളസര്‍ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന e-office സംവിധാനം മാറ്റണം എന്ന് ഞാനെഴുതികൊടുത്ത റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടു എന്നറിയുന്നത്. ഈ പ്രൊജക്റ്റില്‍ എന്നെ സഹായിച്ച Mili Pallath-നും Vimal Joseph-നും @Sunil Thomas Thonikuzhiyil-നും Rejah Rehim-നും മനു കൃഷ്ണനും ഒപ്പം എല്ലാവരോടുമായി ഈ സന്തോഷം പങ്കിടുന്നു.
എന്തായാലും ടെന്റര്‍ എപ്പഴാണ് വിളിച്ചത്, പുതിയ സോഫ്റ്റ് വെയറിന് ടെന്റര്‍ വിളിച്ചപ്പോള്‍ എന്തെല്ലാം മാനദണ്ഢങ്ങളാണ് ആവശ്യപ്പെട്ടത് എന്നൊക്കെ അറിയേണ്ടതുണ്ട്
ഒരു ആന്റ്രോയിഡ് ഡവലപ്പറുടെ സേവനം കിട്ടാന്‍ വഴിയുണ്ടോ?
നമ്മടെ മാപ്പിങ്ങ് പരിപാടിക്കാണ്..
#Project_Lifeboat2-Disa #ദിശ
#Mapping&openGeodata collection campaign
We are organizing an all kerala mapping campaign.The primary agenda is to add more content to OSM in the light of last flood It will be organized in 10+ phases.On each phase we will focus only on one set of parameter. The first phase will focus only on relief points like hospitals, schools and major buildings.
We are planning for 1000+ contributors. We will run a distributed call centre network to coordinate the activity. We have done the same call centre setup during last flood time.
Aashiq Abu വിന്റെ വൈറസ് സിനിമ കൃത്യമായ ആട്രിബ്യൂഷനോ Author-ഉടെ പ്രത്യേക അനുമതിയോ ഒന്നും ഇല്ലാതെ ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ എലൈക്ക് ലൈസന്‍സിലുള്ള കണ്ടന്റ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അങ്ങനെ ആണേല്‍ ഫലത്തില്‍ സിനിമയും ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍ എലൈക്ക് എന്ന ലൈസന്‍സിലേക്ക് വരും. അങ്ങനെ ആയാല്‍ നിലവിലെ നിയമം അനുസരിച്ച് അത് ഡൌണ്‍ലോഡ് ചെയ്യുന്നതിനോ കാണുന്നതിനോ പകര്പ്പെടുക്കുന്നതിനോ പങ്കിടുന്നതിനോ ഒന്നും നിയമതടസ്സമുണ്ടാവില്ല. എല്ലാവരും ശ്രദ്ധിക്കുമല്ലോ?
ഇന്ന് രാവിലെ ഒരു ഡിസ്റ്റ്രിബ്യട്ടഡ് കസ്റ്റമര്‍ കെയറിലേക്ക് ജോലിക്കായി ആളെ വേണം എന്ന് പറഞ്ഞിരുന്നു.
അതിന്റെ പ്രവര്‍ത്തനം ഇവിടെ വായിക്കാം.
ഒരു ചെറിയ സൈറ്റ് റെഡിയാക്കി. ഇനി കണ്ടന്റ് കേറണം. ആളില്ല. അതൊണ്ട് പണി വളരെ പതുക്കെയാണ്.
ഞങ്ങള്‍ Wahni Green Technologies, ഞങ്ങളുടെ BLDC ഫാന്‍ വില്പനയും സര്‍വ്വീസും ഒരു പ്രത്യേക ഡിവിഷനാക്കി മാറ്റുകയാണ്. അതിന്റെ ഭാഗമായി കൂടുതല്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുവാന്‍ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഞങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് 16-June-2019നും 22-June-2019നും ഇടയില്‍ ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പറായ
“080 47 111 555”-ല്‍
വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. തുടക്കത്തിലുള്ള പൂജ്യം ചേര്‍ക്കാന്‍ മറക്കല്ലേ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.facebook.com/Wahni.Green/posts/348135339231060
അല്ലെങ്കില്‍
https://joindiaspora.com/posts/15199411
നോക്കൂ...