പുഴുക്കലരിയല്ല, റേഷന്‍ കടയില്‍ ഇനി പാലും പണവും ഗ്യാസും കിട്ടും; ഇതാണ് അടിമുടി മാറിയ കെ-സ്‌റ്റോര്‍.

Read more at: mathrubhumi.com/in-depth/serie

ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായിട്ടില്ല. കോടികള്‍ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുര്‍വിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തില്‍ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഇതിനേക്കാള്‍ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.

Le standard :)

കണ്ണൂരുവന്നാ ഇന്ത്യൻ കോഫി ഹൗസിൽ കയറി കട്ലറ്റും ബീറ്റ്റൂട്ട് മസാലദോശയും കഴിച്ചില്ലെങ്കിൽ നൊസ്റ്റാൾജിയയ്ക്ക് വേദനവരും :)

യെദിയൂരപ്പ കേൾക്കുന്നുണ്ടോ ആവോ 😊

എനിക്ക് വിശ്വാസം ശാസ്ത്രത്തില്‍, അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ല- മോദി.

Read more at: mathrubhumi.com/news/india/i-b

ആഴം കൂടിയ കിടങ്ങുകളിലൊന്നില്‍ ആന കുടുങ്ങുകയായിരുന്നു. ആനയെ രക്ഷപെടുത്താനായി വനപാലകരുടെ സംഘം കുഴിയില്‍ വെള്ളം നിറച്ചു. ഇതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ കിടങ്ങില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.

- ഒബ്ജക്റ്റിൻ്റെ മുകളിലേയ്ക്ക് വെള്ളം ഒഴിക്കുമ്പോ നീന്തലറിയുന്ന ഒബ്ജക്റ്റ് പൊങ്ങിവരുന്നതാണോ അപ്പോ ആർക്കിമിഡീസ് തത്വം?

Show thread

തത്വത്തിൻ്റെ ഡെഫനിഷൻ ഒക്കെ അവിടെ നിക്കട്ട്. ആന നന്നായി നീന്തുന്ന ഒരു ജീവിയാണ്. അതുകൊണ്ട് അത് വെള്ളത്തിൻ്റെ മേലെ നിന്നു. ഇനി മനുഷ്യനൊരാളാണ് ഇങ്ങനെ കുഴിയിൽ വീണിരുന്നതെങ്കിൽ? നീന്തലറിയാത്ത ആൾ? ആർച്ചിയേട്ടൻ വർക്കൗട്ട് ആകുമോ?

ആനക്കുട്ടിയെ കരയ്ക്കെത്തിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ആര്‍ക്കിമിഡീസ് സിദ്ധാന്തം പ്രയോഗിച്ചുള്ള പരീക്ഷണം നടത്തിയത്..
Read more at: mathrubhumi.com/news/kerala/el

അപ്പോ ഈ ആർക്കിമിഡീസ് തത്വം എന്ന് പറയുന്നത് എന്താകുന്നു? ആന കരയിൽ എത്തിയപ്പോ യുറേക്കാന്ന് പറയുന്നതോ !

'മുഹമ്മദെന്നാണോ പേര്': 65-കാരനെ ക്രൂരമായി മര്‍ദിച്ച് BJP നേതാവിന്റെ ഭര്‍ത്താവ്, കൊലപാതകത്തിന് കേസ്‌.

Read more at: mathrubhumi.com/crime/news/eld

@subins2000 മാതൃഭൂമി മ-വേർഡിലിൻ്റെ കാര്യമൊന്നും അറിഞ്ഞിരുന്നില്ലേ ! mathrubhumi.com/technology/new

അല്ലാതെ ഇതിൻ്റെ ഒക്കെ മേലെ എന്ത് ചർച്ച! കമ്മീഷൻ കേസെടുത്തെന്ന് പറയുന്നു. എന്തിനാണാവോ

Show thread

അവരുടെ നിലപാട് ക്ലിയറാണ്. ഞങ്ങൾ ഇങ്ങനെയാണ്. ഞങ്ങൾക്ക് ഇതേ പറ്റൂ. ഞങ്ങളുടെ ശരി ഇതാണ്. അതിൽ നിൽക്കണമെന്നുള്ളവർ ആ ശരികളെ പിന്തുടരാനും ബാധ്യസ്ഥരാണ്. അല്ലാത്തവർ കാലാനുസൃതമായ ശരികൾക്ക് ഒപ്പം നിന്ന് അതിനെ തള്ളിക്കളയണം. അവർ ഒറ്റപ്പെടുത്തും. തീർച്ചയായും. സമ്മർദ്ദവും ചെലുത്തും. അതിനെ നേരിടാൻ വയ്യെങ്കിൽ ഇതിനൊന്നും പോവരുത്. കല്യാണക്കാര്യവും ശവമടക്കും ഒക്കെ വരുമ്പോ ഇവിടെ നൂറുകണക്കിന് ഓപ്ഷനുകൾ ഉണ്ടെന്നും പണ്ഡിതന്മാർക്ക് മേലെ ഇവിടെ ഭരണഘടന ഉണ്ടെന്നും അറിയാത്തവർ അവിടെത്തന്നെ തല മൂടി ജീവിക്കണം.

Show thread

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മതങ്ങളും പുരോഗമനവും ഒന്നിച്ച് പോകില്ല എന്നത് സാമാന്യ യുക്തിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഇന്നും വാലിഡാണെന്ന് വിശ്വസിയ്ക്കുന്നവർ അതിൽ ഉറച്ച് നിൽക്കുകയും ബാക്കിയുള്ളവ വേണ്ടെന്ന് വയ്ക്കുകയും ചെയ്യണം. പരപുരുഷന്മാരുടെ മുന്നിൽ സ്ത്രീ വരുന്നതിന് വിലക്കുള്ള വിശ്വാസത്തിൽ നിന്നുകൊണ്ട് തന്നെ സ്റ്റേജിൽ കയറി നിൽക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത് ! എസ് വൈ എസ് നേതാക്കൾക്കൊപ്പം.

mathrubhumi.com/news/kerala/gi

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.