അറിയാവുന്ന ഒരു ആന്റിയുടെ മൂത്ത മോൾ ഒളിച്ചോടി പോയി കല്യാണം കഴിഞ്ഞു.. ഇരുപതു വയസ്സ് എന്തോ ഉള്ളു.. നാട്ടിൽ ഉള്ള ഊളകൾ എല്ലാം ആ പെണ്ണിന്റെ കല്യാണ ഫോട്ടോ ഷേർ ചെയ്തു കളിക്കുവാണ്!! അനിയത്തിയുടെ ഫോണിലും വന്നിട്ടുണ്ട്.. ഞാൻ ആ കൊച്ചിനെ കുഞ്ഞിലെ കണ്ടു പരിചയം ഉള്ളു ഇപ്പൊ ഫോട്ടോ കണ്ടിട്ട് മനസ്സിലായത്‌ പോലും ഇല്ല.

ഇതു കൂടെ കൂട്ടി വീടിന്റെ അടുത്തു അഞ്ചാമത്തെ ആണ്.. അനിയത്തിയെ കണ്ണുരുട്ടി 'അമ്മ പേടിപ്പിക്കുന്നുണ്ട് 😆

Follow

@MoChuisle ഇത് പറ്റുന്നത്ര വ്യാപകമാകണം എന്നാണ് എന്റെ ആഗ്രഹം. ഈ നശിച്ച "കെട്ടിച്ചുവിടൽ" നിന്നാൽ തന്നെ യുവജനങ്ങളുടെ ജീവിതനിലവാരം ഒരു 70% എങ്കിലും മെച്ചപ്പെടും

@subinpt @MoChuisle
സാദ്ധ്യമല്ല.
ഞങ്ങളേപ്പോലെ പെൺകുട്ടികളുടെ മുഖത്തുനോക്കാത്തവരെല്ലാം പെണ്ണുകിട്ടാത്തവരായി സമൂഹത്തിന്റെ ഇകഴ്ത്തലുകൾക്ക് പാത്രീഭൂതരാകുകയും ചെയ്യും.

@akhilan @MoChuisle കെട്ടിച്ച്വിടൽ നിൽക്കുമ്പോൾ പെണ്ണ്കിട്ടാത്തവർ എന്ന വർഗ്ഗം തനിയേ എക്സ്റ്റിങ്ക്റ്റ് ആകും. അതും ഒരു പീർ പ്രഷർ ആണ്. അതില്ലാതാകുമ്പോ ആവശ്യമുള്ളവർ ടിൻഡറിൽ പോയി കണ്ട് പിടിച്ചോളൂം :)

@subinpt @MoChuisle
ഇതാണീ സർവൈവൽ ഓഫ്‌ ദ് ഫിറ്റസ്റ്റിനെ ഞാൻ തള്ളുന്നതു്.
പാർശ്വവത്കരിക്കപ്പെടുന്നവർ ഫീൾഡീന്ന് ഔട്ടാകും.

@akhilan @MoChuisle ഇന്നത്തെ സമൂഹം സെറ്റ് ചെയ്തിറ്റിക്കുന്ന ഫിറ്റിന്റെ പല മാനദണ്ഡങ്ങളും ഗോത്രകാല ശേഷിപ്പുകൾ ആണ്. പിങ്ക് ഷർട്ട് ഇടുന്ന പുരുഷന്റെ നേരെ വരുന്ന നോട്ടങ്ങളും ബുള്ളറ്റോടിക്കുന്ന പെണ്ണിന്റെ നേരെ വരുന്ന നോട്ടങ്ങലും ഒക്കെ ഈ മാനദണ്ഡങ്ങൾ കാരണം ആണ്. ഫെയർ ആൻഡ് ലൗലിയും ഭാരത് മാട്രിമോണിയും ഒക്കെ നിലനിന്ന് പോകുന്നതും മറ്റ് കാരണങ്ങൾ കൊണ്ടല്ല. അതിന് മാറ്റം വന്നാൽ പാർശ്വവൽകൃതരിൽ ഒരു പങ്ക് അങ്ങനെ അല്ലാതാവും

@subinpt @MoChuisle
അങ്ങനെയെങ്കിൽ കുട്ടിയെ വളർത്തലൊഴിച്ചു നിർത്തിയാൽ ഈ കുടുംബവ്യവസ്ഥ എന്ന എസ്റ്റാബ്ലിഷ്മെന്റ് തന്നെ ചോദ്യം ചെയ്യപ്പെടില്ലേ.
അനാട്ടമിക്കലി മനുഷ്യന്റെ നിർമ്മിതി ഒന്നിലധികം ഇണകളുമായി ഏതാണ്ട് ഇണചേരണമെന്ന വിധത്തിലാണു്.
അതിൽത്തനെ മനുഷ്യനാകും മാനസികസംതൃപ്തിക്കായി മാത്രം (പ്രത്യുത്പാദന ലക്ഷ്യമല്ലാതെ) രതിയിൽ ഏർപ്പെടുന്നതു്.

@subinpt @MoChuisle
ഞാൻ ചോദിക്കുന്നത് അപ്പോൾ ഒരു നിശ്ചിത പോപ്പുലേഷനെ നിലനിർത്താനാവശ്യമായ പ്രത്യുത്പാദനം നിലനിർത്തിക്കൊണ്ട് രതിക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കിയാൽ പോരെ.

@akhilan @MoChuisle നിർബന്ധിത പ്രത്യുല്പാദനം നിലയ്ക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക പരിണാമം ആവില്ലേ അത്? ആത്യന്തികമായ ലക്ഷ്യം അത് തന്നെ ആണ്.

@subinpt @MoChuisle
ഒരു പടികൂടികടന്നു ചോദിക്കട്ടെ. രതിസുഖത്തിനു എതിർലിംഗം/അല്ലെങ്കിൽ മറ്റൊരു വ്യക്തി വേണമെന്നു നിർബന്ധമില്ലല്ലോ. ദൃശ്യങ്ങൾ മോണിറ്ററിൽ കണ്ടും ശബ്ദം സ്പീക്കറിൽ കേട്ടും യഥർത്ഥമെന്നപോലെ അനുഭവിക്കാമെങ്കിൽ രതിയേയും എമുലേറ്റ് ചെയ്താൽ പോരെ.
പോൺ കണ്ട് സന്തോഷിക്കുന്ന മനുഷ്യനു അതിനു കഴിയാതൊന്നുമില്ലല്ലോ.

@subinpt @MoChuisle
Her - ചലച്ചിത്രം വിഷയത്തെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.

en.wikipedia.org/wiki/Her_(fil

@subinpt @MoChuisle
ഈ എടുക്കേണ്ട പോപുലേഷന്റെ ജനിതകം ആരുടേതു വേണമെന്ന് വല്ല എൻട്രൻസ് ടെസ്റ്റും നടത്തി കണ്ടെത്തട്ടെ. പണ്ട് തമ്മിൽ തല്ലിയായിരുന്നു തീരുമാനിക്കുക. യന്ത്രങ്ങളുടെ വരവോടുകൂടി കായികക്ഷമതയ്ക്ക് പ്രാധാന്യം കുറഞ്ഞതിനാൽ OMR വച്ചൊരു Aptitude Test ആണു ഞാൻ നിർദ്ദേശിക്കുന്നതു്. 😂

@dhanya
അതു പരിണാമപരമായി വന്നതാണു്.
ഇന്നത്തെ സാഹചര്യം മുതൽ അങ്ങോട്ട് ആവശ്യമില്ലായിരിക്കാം.
പൂച്ചയെ ഒക്കെ നോക്കിയാൽ അറിയാം അതിനു ജനിക്കുന്ന കുഞ്ഞുങ്ങൾ ഒരു പ്രായമാകും മുൻപു വിശന്നിട്ടോ പട്ടികടിച്ചോ കുറേയെണ്ണം ചാകും.
അപ്പോൾ ഒറ്റ പ്രസവത്തിൽ ഒറ്റക്കുഞ്ഞു മാത്രം ഉണ്ടാകുന്ന, താരതമ്യേന ബാല്യകാലം കൂടുതലുള്ള മനുഷ്യനു ഇങ്ങനൊരു റിസ്കെടുക്കാൻ വയ്യായിരുന്നിട്ടുണ്ടാകും. (കാരണം കുഞ്ഞിനേനോക്കലും ഭക്ഷണം തേടലും ഒരുമിച്ച് കൊണ്ടുപോകാൻ പാടായിരിക്കും)

@subinpt @MoChuisle

@dhanya
മേൽപറഞ്ഞ പെണ്ണിനു മുൻപിൽ തല്ലുണ്ടാക്കി ആൽഫാ മേലാണെന്നു സ്ഥാപിക്കുന്നത് വാസ്തവത്തിൽ ഈ കുഞ്ഞിനെ നോക്കാൻ കഴിവുണ്ടെന്നുള്ള സ്ഥാപിക്കൽ കൂടിയാണു്.
മാർക്സിയൻ ചരിത്രപരമായ ഭൗതികവാദപ്രകാരം പ്രാകൃത കമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്ക് കടക്കുന്നൊരു ഘട്ടമുണ്ടു്. (മാർക്സിയൻ ചരിത്രവീക്ഷണം നല്ലൊരു ടൂളാണു് - ഇന്നു കാണുന്ന പലതും ജാതിയും, കുടുംബവും, വർഗ്ഗവ്യത്യാസങ്ങളുമൊക്കെ... ഇതുപയോഗിച്ച് അനലൈസ് ചെയ്യാം)

@subinpt @MoChuisle

@dhanya
ഭൂമിയിൽ വിഭവങ്ങളുടെ വിതരണത്തിലുണ്ടായ വ്യത്യാസമാണു ഇതിനു കാരണം. അപ്പോൾ സമ്പത്തിനു പ്രാധാന്യം വന്നു. സമ്പത്തുള്ളവനു കുഴപ്പമില്ലാതെ കുട്ടിയെ വളർത്താമെന്ന സ്ഥിതിയായി. രാജവാഴ്ചയിൽ രാജാവിനു കുറേയധികം ഭാര്യമാർ വന്നു. രാജാവിന്റെ ജീൻ പരമാവധി പേരിൽ എത്താൻ തുടങ്ങി.

@subinpt @MoChuisle

@dhanya
(ആണുങ്ങൾ അവരുടെ ജീൻ പരമാവധി പേരിലെത്താനും - ഒന്നിനു പിറകേ ഒന്നായി രതിയിൽ ഏർപ്പെടാൻ കഴിയുന്നതിനാൽ - സ്ത്രീകൾ ഉള്ളതിൽ ഏറ്റവും മികച്ച ജീൻ സ്വീകരിക്കാനുമാണു ശ്രമിക്കുക. - ഗർഭവും പ്രസവവുമൊക്കെ നീണ്ട കാലയളവുള്ളതിനാൽ)
പെണ്ണുങ്ങൾ കാശു‌നോക്കിപ്പോകുന്നവരാണെന്ന ചിന്താഗതി ഇക്കാലയളവിൽ ഉരുത്തിരിഞ്ഞതാവാം.
ഇതിൽ നിന്നും ഇന്നത്തെ കുടുംബം - ആൽഫാ മേൽ അല്ലാതെ എല്ലാവർക്കും പെണ്ണുണ്ടാകുന്ന അവസ്ഥ - പതിയെ വന്നതാണു്. അത് അക്കാലത്തെ ആവശ്യവുമായിരുന്നു.

@subinpt @MoChuisle

@dhanya
പറഞ്ഞുവന്നത് ഇനിയുള്ള കാലം കുടുംബത്തിന്റെ വ്യവസ്ഥയെ‌ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇതുവരെ കുറേയൊക്കെ അത് ആവശ്യമായിരുന്നു.

@subinpt @MoChuisle

@akhilan @dhanya
കുടുംബം എന്ന വ്യവസ്ഥിതി ഇല്ലെങ്കിൽ പകരം എന്ത് എന്നൊരു ചോദ്യം കൂടി ഇല്ലേ?
@subinpt @MoChuisle

@Aousepp
'ഡേ കെയർ' എന്ന വ്യവസ്ഥയാണെങ്കിൽ ഞാൻ അങ്ങേയെറ്റം എതിർക്കുന്നു.
അതിന്റെ ആത്യന്തികം അന്യവത്കരണമാണു്.

en.m.wikipedia.org/wiki/Marx%2

@dhanya @subinpt @MoChuisle

@akhilan നികുതി പിരിക്കുന്ന
ഭരണസംവിധാനത്തിന് കീഴിൽ വരുന്ന വളർത്തു കേന്ദ്രങ്ങളോ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോ ആണ് കുടുംബത്തിന്റെ അഭാവത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ളത്. ഇതുരണ്ടും കുടുംബത്തിന് പകരം വയ്ക്കാവുന്ന ഒന്നാണെന്ന് തോന്നുന്നില്ല.
@dhanya @subinpt @MoChuisle

@akhilan @dhanya @MoChuisle @kocheechi @Aousepp മറ്റേ ഫോൺ സെക്സിന്റെ കാര്യം പറഞ്ഞത് ഉള്ളതാണെന്ന് തോന്നുന്നു. ഇൻസ്റ്റാഗ്രാമിൽ ഡി എം ഫോർ പെയ്ഡ് കൊളാബറേഷൻ പ്രൊഫൈലുകൾ കൂണുപോലെ ആണ് പൊങ്ങി വന്നത് :)

@subinpt @akhilan @dhanya @kocheechi @Aousepp ഇൻസ്റ്റഗ്രാമിൽ ഇതു പോലെ ഉള്ള പരിപാടി തുടങ്ങിയിട്ട് കുറെ നാൾ ആയി :)

@subinpt @akhilan @dhanya @MoChuisle @kocheechi @Aousepp ഞാൻ ഇപ്പൊ ദിവസത്തിൽ ഒരു തവണ എങ്കിലും ഇൻസ്റ്റ നോക്കാൻ തുടങ്ങി.സ്റ്റോറീസ് ആണ് മെയിൻ.whats ആപ്പ് സ്റ്റാറ്റസ് പോലെ.എത്ര എണ്ണമാ ആള്ക്കാര് ഇടുന്നെ

@subinpt @akhilan കല്യാണം ഒക്കെ ആഘോഷം പോലെ ഉള്ള ഇവിടോ ! ഒരു പത്തിപതിനഞ്ചു കൊല്ലം എങ്കിലും എടുത്താൽ കുറച്ചു എങ്കിലും മാറ്റം കണ്ടേനെ. വിദ്യാഭ്യാസവും സാമൂഹികമായും ഒക്കെ മലയാളികൾക്കു ഉയര്ച്ച ഉണ്ടെങ്കിലും ഈ ഒരു കല്യാണം ഏരിയ ഇപ്പോഴും തുരുമ്പിച്ചു കിടക്കുന്ന അവസ്ഥയാണ്!

@subinpt ഹിയ്യോ . ഞങ്ങളെപോലുള്ള സിംഗിലുകൾ ഒക്കെ വെറുതെ നിന്നു മണ്ണടിഞ്ഞു പോകും :(

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.