10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍ജെഡി നേതാവിന്റെ വാഗ്ദാനത്തേയും നിതീഷ് കുമാര്‍ വിമര്‍ശിച്ചു. 10 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ പക്കൽ എവിടെ നിന്നാണ് പണം? നിങ്ങള്‍ വ്യാജനോട്ടുകള്‍ അച്ചടിക്കുന്നുണ്ടോ? എന്തുകൊണ്ട് 10 ലക്ഷം മാത്രം, ജോലി നല്‍കുന്നുവെങ്കില്‍ എല്ലാവര്‍ക്കും നല്‍കണം. തേജസ്വി നല്‍കിയത് അസാധ്യമായ വാഗ്ദാനമാണെന്നും ഭൂമിയിലെ ആര്‍ക്കും ഇത് നടപ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

mathrubhumi.com/news/india/-do

Follow

പണ്ട് റോഡ് വേണമെന്ന് പറഞ്ഞ് ലാലുവിനെ കാണാൻ പോയവരോട് നിങ്ങൾക്ക് കാറില്ലല്ലോ പിന്നെന്തിനാ റോഡ് എന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോന്നറിയില്ല. ഇത് പക്ഷേ അതിനെ കവച്ച് വയ്ക്കും. ഇങ്ങനെ ഒക്കെ ശരിക്കും ആവാൻ പറ്റുമോ ! ഇത് കേട്ട് കയ്യടിക്കുന്നവരുടെ ഒക്കെ ഒരു ലെവൽ !

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.