@subinpt വണ്ടിയോടിച്ചാണോ നാട്ടിലെത്തിയത്? കേരളത്തിന്റെ അതിർത്തിയിൽ കൊറോണ ടെസ്റ്റ് ഉണ്ടായിരുന്നോ?

@sajith വണ്ടി ഓടിച്ചാണ് വന്നത്. രെജിസ്റ്റർ ചെയ്തിരുന്നു. അതിർത്തിയിൽ (മാണിമൂല) ആരും ഉണ്ടായിരുന്നില്ല. ഞാൻ വരുന്നതിന്റെ തലേന്ന് ബാംഗ്ലൂരിൽ നിന്ന് ടെസ്റ്റ് ചെയ്തിരുന്നു. കസിൻ മാക്കുട്ട വഴി വന്നപ്പോൾ അവിടെ ടെസ്റ്റ് ഒക്കെ ഉണ്ടായിരുന്നു. വന്നിട്ട് അടുത്തുള്ള സി എച് സിയിൽ വിളിച്ച് പറഞ്ഞു. അവർ ഒരാഴ്ച ക്വാറന്റൈനിൽ ഇരുന്നിട്ട് ടെസ്റ്റ് ചെയ്യാൻ വരാൻ പറഞ്ഞു. അടുത്തടുത്ത് വീടുകൾ ഇല്ലാത്തതിനാൽ പറമ്പിലൊക്കെ നടക്കാൻ പോയി. മുറ്റത്ത് ഷട്ടിൽ കളിച്ചു.. സോ ആൻഡ് സോ.

@sajith പൂച്ചയ്ക്ക് കാറിൽ വലിയ പേടി ആയിരുന്നു. എന്റെ മടിയിൽ വന്ന് കിടന്നുറങ്ങി. ബ്രേക്ക്ഫാസ്റ്റിനായി നിർത്തിയപ്പോ ഭക്ഷണം കഴിച്ചു, ലിറ്റർ ബോസിൽ മൂത്രമൊഴിച്ചു. പിന്നേം എന്റെ മടിയിൽ. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോ പിന്നെ വൈഫിന്റെ കൂടെ ആയി. കളിയും കടിയും ഒക്കെ ആയി. ഇടയ്ക്ക് നിർത്തി വെള്ളവും ഭക്ഷണവും കൊടുക്കും. ലിറ്റർ ബോക്സിൽ ഇരുത്തും.

@subinpt ചെറിയ പൂച്ചയല്ലേ, യാത്ര ശീലമായിക്കോളും.

അമ്മുപ്പൂച്ച അമേരിക്കയിലെ ഒരുവിധം എല്ലാ ഈസ്റ്റ് കോസ്റ്റ് സ്റ്റേറ്റുകളിലും ഇപ്പോ കാനഡയിൽ ഒണ്ടാറിയോവിന്റെ ഒരറ്റം മുതൽ ക്യുബെക്കിന്റെ മറ്റേയറ്റം വരെയും കാറിലിരുന്നു വന്നിട്ടുണ്ട്. അവളു കുഞ്ഞായിരുന്നപ്പോ കാറ് ഇല്ലാതിരുന്നതു കൊണ്ട് യാത്ര ശീലമായില്ല. അതുകൊണ്ട് ഇപ്പോഴും കാർയാത്ര ഇഷ്ടമല്ല. 🙂

@sajith ഇവിടെ പറമ്പിലൊക്കെ നിറഞ്ഞ് ഓടി നടക്കുന്നു. ചാടി മറിയുന്നു, പല്ലി അരണ പൂമ്പാറ്റയെ ഒക്കെ ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്നു. ഇനി തിരിച്ച് കൊണ്ട് വീട്ടിൽ അടച്ചിടുന്ന കാര്യം ഓർക്കുമ്പളേ സങ്കടം തോന്നുന്നു. നല്ല ഫിസിക്കൽ എക്സർസൈസ് ഉള്ളതുകൊണ്ടാവണം, ഭക്ഷണവും ശരിയായി, ഉറക്കം കൂടി, ആക്റ്റീവായി.

@sajith ഇവിടെ ഹോട്ടലുകളും മറ്റും പെറ്റ്സിനെ സമ്മതിക്കാറില്ലാത്തത് കൊണ്ടാണ് ഒരു വിഷമം. വീട്ടിലില്ലാത്തപ്പോ നോക്കാൻ ആളില്ലാ എന്നൊരു പ്രശ്നം

@subinpt കളി ബുദ്ധിയുള്ള എല്ലാ ജീവികളും ചെയ്യുന്ന ഒരു കാര്യമാണെന്ന് ഒരു നിരീക്ഷണം ഈയിടെ കേട്ടു. പുതിയ പാടവങ്ങൾ പഠിക്കുന്നതും പുതിയ പരിസരങ്ങളെ മനസിലാക്കുന്നതും കളിയിലൂടെ ആണെന്നു പറയുന്നു.

അമ്മുപ്പൂച്ച ഇത്രകാലം സ്വതന്ത്രമായി പറമ്പിലൊക്കെ ഓടിച്ചാടി നടന്നിട്ട് ഇപ്പൊ അവളെ അപ്പാർട്മെന്റിൽ അടച്ചിട്ടിരിക്കുന്നതിന്റെ വിഷമം എനിക്കും ഉണ്ട്. ഇവിടെയും യാത്ര ചെയ്യുമ്പോ നോക്കാൻ ആളില്ലാത്തതു കൊണ്ടാണ് അവളെ കൂടെ കൊണ്ടു പോവുന്നത്. മുമ്പു താമസിച്ച സ്ഥലത്തൊക്കെ നോക്കാൻ ആളുണ്ടായിരുന്നു.

@subinpt ഓക്കെ, താങ്ക്യൂ!

അനിയത്തിയും ഭർത്താവും ഹൈദരബാദിൽ നിന്ന് നാട്ടിലേക്ക് വണ്ടിയോടിച്ചു വരാൻ പരിപാടിയിടുന്നുണ്ടായിരുന്നു. ക്വാറന്റീൻ ഉണ്ടെങ്കിൽ അവിടെത്തന്നെ ഇരുന്നാൽ പോരേ എന്നാണ് ഇപ്പോ ആലോചന.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.