വിജ്ഞാനശകലം: കാഷ് ആർ റാം അഥവാ സി എ ആർ:- കമ്പ്യൂട്ടർ സംവിധാനം ഓൺ ചെയ്യപ്പെട്ട് സിപിയു ബയോസിനെ പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നു. ഈ സമയത്തൊന്നും മെയിൻ മെമ്മറി/റാം/ഡിഡിആർ പ്രവർത്തനക്ഷമം അല്ല. ബയോസ് പിന്നീടാണ് എത്ര റാം ഉണ്ട്, ഏത് സ്പീഡ് എന്നൊക്കെ നോക്കി അതിനെ ശരിയാക്കി പ്രവർത്തനക്ഷമം ആക്കുന്നത്. ഈ സമയത്ത് സി പോലുള്ള ഹൈ ലെവൽ ഭാഷകളിൽ എഴുതപ്പെട്ട പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ അവയ്ക്ക് ആവശ്യമായ സ്റ്റാക്ക് മെമ്മറി ലഭ്യമായിരിക്കില്ല. അത് സാധാരണ റാമിലാണല്ലോ. പക്ഷേ സിപിയുവിന്റെ ലെവൽ ഒന്ന് രണ്ട് കാഷ്

മെമ്മറികൾ ഈയവസരത്തിൽ ലഭ്യമായിരിക്കും. ഇവയെ റാം പോലെ ഉപയോഗിക്കാൻ ഉള്ള സംവിധാനങ്ങൾ (ഇൻസ്ട്രക്ഷൻ) ഇന്റൽ, ആം പ്രോസസ്സറുകളിൽ ലഭ്യമാണ്. കോർബൂട്ട് പോലെയുള്ള പ്രോജക്റ്റുകൾ ഇത് ഉപയോഗിക്കുന്നുണ്ട്

Follow

തിരുത്ത്: കാഷ് ആസ് റാം എന്നാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.