Follow

ആർക്കറിയാം എന്ന സിനിമ കണ്ടു. ബിജു മേനോൻ സൂപ്പറായിട്ടുണ്ട്. ആ മാനറിസങ്ങളും ചോദ്യങ്ങളും ഒക്കെ വീട്ടുകാരെയും ബന്ധുക്കളെയും ഓർമ്മിപ്പിച്ചു. എന്തേലും സംഭവിക്കും സംഭവിക്കും, ഇപ്പ സംഭവിക്കും എന്നൊക്കെ തോന്നിപ്പിക്കും. ഒന്നും സംഭവിച്ചില്ല. ക്ലീഷേ ട്രീ ഹഗ്ഗിങ്ങ് ഒക്കെ വിട്ട് ലെറ്റ്സ് ഗോ ലിവ് ഇൻ എ ഫ്ലാറ്റെന്ന് പറയുന്ന കാരണവർ ഒരു പുരോഗമനം ആണ്. എന്താ സംഭവിച്ചേന്ന് ഓള് ചോദിച്ചു. ഓർമ്മയുടെ ഭാരം അടുത്ത തലമുറയ്ക്ക് കൊടുത്തിട്ട് മറവിയുടെ മടിയിലേയ്ക്ക് അയാൾ മയങ്ങിവീണു എന്ന് ഞാൻ പറഞ്ഞു. ഓളെന്നെ തുറിച്ച് നോക്കി

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.