കഴിഞ്ഞ രണ്ടുകൊല്ലവും വീടിനടുത്ത് ഏതേലും ഇടവഴിയിലായിരുന്നു ന്യൂയിയർ ആഘോഷം. രണ്ടും 3ജി ആയിരുന്നതിനാൽ ഇക്കൊല്ലം വീട്ടിൽ സന്താനങ്ങളോടൊപ്പം പതിനൊന്നേ മുക്കാൽ വരെ പടക്കം പൊട്ടിച്ചു. അതു കഴിഞ്ഞപ്പോൾ ആഘോഷസ്ഥലത്ത് ചെന്നു. എല്ലാരും പാമ്പായി നിൽക്കുന്നു എനിക്ക് കെ.എഫിന്റെ വീറ്റ് ബിയർ കിട്ടി. ഉള്ളതാട്ടെ എന്നും കരുതി അകത്താക്കി അതു തീർന്നപ്പോഴേക്കും ഒരുത്തൻ കാലു തെന്നി വീണു. തലയ്ക്ക് മുറിവ്. പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. സ്കാനിങ്ങ്, കുത്തിക്കെട്ട്, നാലുവരെ അവിടെ. 2022 തുടങ്ങിയതേ 3ജി.

Follow

@praveenp ഞാൻ അച്ഛനൊരു നേസൽ പോളിപ് റിമൂവൽ സർജറിയുമായി 30 നേ ആശുപത്രിയിൽ ആണ്. ഇന്ന് ഡിസ്ചാർജ്ജ് ചെയ്യേണ്ടതാണ്. :) ഒന്നാം തീയതി തിരികെ പോക്ക് ആണേൽ ഓകെ ആണെന്ന് കരുതുന്നു :)

@praveenp അല്ലേലും ഈ ന്യൂ ഇയർ ഒക്കെ കലണ്ടർ - ഡയറി - ഗ്രീറ്റിങ്ങ് കാർഡ് മാഫിയേടെ ഒരിതല്ലേ.. വേറെ സിഗ്നിഫിക്കൻസ് ഒന്നും ഇല്ലല്ലോ. എനിക്കാണേൽ കഴിഞ്ഞ കൊല്ലം തൊട്ടേ ന്യൂ ഇയർ റെസല്യൂഷനും ഇല്ല

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.