തള്ള്. ഞാനിങ്ങനെ നോക്കി ഇരിക്കുമ്പോ..

മലയോരം. വന്നുഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ റബ്ബർ തൈയുമേന്തി..

കിണറുകളെ മലയുടെ നുണക്കുഴി എന്നൊക്കെ വിളിക്കുമ്പോ സുരംഗങ്ങളെ എന്ത് വിളിക്കുമോ ആവോ.. (മലദ്വാരം എന്ന് പറഞ്ഞാൽ ഇതാണെന്നാ ഞാൻ പണ്ട് കരുതിയിരുന്നത്)

പല്ലി പൂമ്പാറ്റ പുൽച്ചാടി തുടങ്ങിയ ക്രൂര മൃഗങ്ങളെ വേട്ടയാടി തളർന്ന് പെരക്കാത്ത് ഛർദ്ദികൽ ആണിപ്പോ പ്രധാന ഹോബി. ഡാഡീം മമ്മീം മിക്കവാറും ഇറക്കി വിടും.

മുറിച്ച് വാങ്ങിയാ പലതും പല സൈസും ഷേപ്പും ഒക്കെ ആയിട്ടാണ് കിട്ടുക. അതിനെ ഓരോന്നിനേം എടുത്ത് എനിക്കിഷ്ടമായ സൈസിലേക്ക് മാറ്റുകയും വേണം. ഇതാകുമ്പോ സമയം ലാഭം, സാറ്റിസ്‌ഫാക്ഷൻ ഗാരന്റീഡ്.

പിനോ നോയർ - അക്കരക്കഴ്ചകളിലെ അപ്പച്ചൻ ഫോറെവർ റൂയിൻ ചെയ്ത് തന്ന സാധനം :)

പൂക്കുമ്പോളാണോ കായ്ക്കുമ്പോളാണോ കൂടുതൽ സന്തോഷം എന്ന് ചോദിച്ചാ.. മുളയ്ക്കുമ്പോളും സന്തോഷമാണെന്നേ പറയാൻ പറ്റൂ

പൂക്കില്ലാ പൂക്കില്ലാന്ന് കുത്തുവാക്ക് പറഞ്ഞവരുടെ മുന്നിൽ തോറ്റേക്കാമെന്ന് തീരുമാനിച്ചതിന്റെ പിറ്റേന്ന് :)

പി എസ് 4 മറ്റോ വാങ്ങാൻ പറ്റാഞ്ഞിട്ടല്ല, നമ്മടെ ആ ചരിത്രം, പാരമ്പര്യം, അത് ഇത്.. 400 ഗെയിംസ്, മാരിയോ, പാക്മാൻ, കോണ്ട്ര, നിൻജ, കരാട്ടെക.. 25 കൊല്ലം മുന്നേ കിട്ടിയിരുന്നേൽ അല്പം കൂടി ഫീൽ കിട്ടിയേനേ. എന്നാലും കുഴപ്പമില്ല. (680 ന് ഫ്ലിപ്കാർട്ടിന്ന്). ടിവിയിലും കുത്താം. മൾട്ടി പ്ലെയർ കളിക്കാൻ അസൗകര്യമാണെന്നേ ഉള്ളു. ആർ2 ഡി2 സൗണ്ടും ബിജിഐ ഗ്രാഫിക്സും :) ഉടനേ അഴിച്ച് നോക്കണം. കുഞ്ഞ് പ്രോസസ്സറിൽ ഫ്രീ ഡോസ് ആണെന്നാണ് എന്റെ ഒരു ഇത്.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.