Show newer

പൂക്കുമ്പോളാണോ കായ്ക്കുമ്പോളാണോ കൂടുതൽ സന്തോഷം എന്ന് ചോദിച്ചാ.. മുളയ്ക്കുമ്പോളും സന്തോഷമാണെന്നേ പറയാൻ പറ്റൂ

ടൂട്ട് എഴുതിയിട്ട് എസ്കേപ്പ് : ഡബ്ലിയു ക്യു ഞെക്കി എന്ററമർത്തീട്ട് ഒന്നും സംഭവിക്കുന്നില്ല. കീബോർഡൊക്കെ എടുത്ത് കുലുക്കി നോക്കി. ഐ നീഡ് മോർ സ്ലീപ് !

ഗ്യാസ് ഡെലിവറിയ്ക്ക് ഇപ്പോ ഡി എ സി കോഡ് (നാലക്ക ഓ ടി പി) ഒക്കെ വന്നു. ഇന്നലെ ബുക്ക് ചെയ്തതാണ്, ഇന്ന് ഗ്യാസെത്തി. ഡെലിവറിയ്ക്ക് വന്ന ആൾ,

സാർ ഓ ടി പി വന്നിട്ടില്ലേ? (കന്നഡയിൽ).

ഞാൻ സ്പിരിറ്റ് മാനിച്ച്, ഹൗവുദു, ഏളു ഒമ്പത്തു ഒമ്പത്തു സൊന്നെ.

അയാൾ പിന്നെയും (കന്നഡയിൽ തന്നെ), അതാവാൻ വഴിയില്ല സാർ, ഫോർ ഡിജിറ്റ് നമ്പർ ആണ്

ഞാൻ സെവൻ ണയൻ ണയർ സീറോ.

ആൾ: ഓകെ, അത് കറക്റ്റാണ്.

ഞാൻ: എന്താ ഇപ്പോ സംഭവിച്ചത് ! എന്തോ ആവട്ട്..

പൂക്കില്ലാ പൂക്കില്ലാന്ന് കുത്തുവാക്ക് പറഞ്ഞവരുടെ മുന്നിൽ തോറ്റേക്കാമെന്ന് തീരുമാനിച്ചതിന്റെ പിറ്റേന്ന് :)

കാശ് കണ്ടമാനം കൊടുത്ത് മുന്തിയ ബെഡ്ഡൊക്കെ വാങ്ങിയിട്ടിട്ടുണ്ട്. എന്നാലും പൂച്ച ഇൻവേർട്ടറിന്റെ മേലെയേ കിടക്കൂ. അട്ട - മെത്ത.

ക്വാളിറ്റി ചെക്കിങ്ങ് സംവിധാനങ്ങളുടെ എഫിഷ്യൻസി കൊണ്ട് 2 ഫുൾ ആഴ്ച എടുത്തു ക്വാളിറ്റി ടെസ്റ്റുകൾ പാസാകാൻ. രണ്ടാഴ്ചയ്ക്കിടെ ഇതിന് കോഡിൽ വരുത്തേണ്ട വന്ന മാറ്റങ്ങൾ? പൂജ്യം. പിന്നെന്തിനാ രണ്ടാഴ്ച എടുത്തത്? സംവിധാനത്തിന്റെ മെച്ചം കൊണ്ട്. സംവിധാനം ഉണ്ടാക്കിയവൻ പോലും കണ്ടിട്ടില്ലാത്ത എറർ കോഡുകൾ വരെ കാണണ്ട വന്നു. ഇത് പ്രീക്കമ്മിറ്റ്. ഇനി കമ്മിറ്റ് ക്വാളിറ്റി ചെക്കുകൾ. ഇഞ്ച് ബൈ ഇഞ്ച്. ഷെയേർഡ് കോഡ് നിരോധിക്കണം. ഫോർക്ക് ആൻഡ് യൂസ് പോളിസി. അല്ലേൽ അടിപിടി എവിടേം തീരാൻ പോന്നില്ല.

@praveen പോഡ്ഡറിയുടെ ഡയറക്റ്റ് ഡൊണേഷൻ ഡീറ്റെയിൽസിൽ കൊടുത്തിരിക്കുന്ന യു പി ഐ ഐഡി ഇൻവാലിഡ് ആണെന്ന് പറയുന്നു.

Name: Sruthi Chandran
Account No: 104501511006
IFSC Code: ICIC0001045
UPI ID: srud@icici

ഈ വിവരങ്ങൾ കൃത്യമാണോ?

ഇങ്ങനെ ഒരു മനുഷ്യനെ പറ്റി ആദ്യം കേൾക്കുന്നു ! എന്തൊക്കെ അനുഭവങ്ങൾ !

ലോകസഞ്ചാരി മൊയ്‌തു കിഴിശേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു
Read more: deshabhimani.com/news/kerala/m

അപ്പോളേക്കും പ്ലസ് റ്റു ഒക്കെ ആയതിനാലും ടിവി/റേഡിയോ/സ്റ്റീരിയോ റിപ്പയറിങ്ങ്, ഡിഷ് ആന്റിന റിപ്പയർ/ട്യൂണിങ്ങ്, റേഡിയോയിൽ എഫ് എം പിടിപ്പിക്കൽ, സി എഫ് എൽ, കോളർ ഐഡി ഇൻസ്റ്റാളേഷൻ തുടങ്ങി വിവിധ ആക്റ്റിവിറ്റികൾ കൊണ്ട് ബിസി ആയിപ്പോയതിനാൽ ആ ഫീൽഡിൽ അധികം നോക്കാൻ പറ്റിയില്ല. കമ്പ്യൂട്ടർ കിട്ടാൻ തുടങ്ങിയപ്പോ ഗെയിം കളിക്കുന്നതിനെക്കാൾ ഗെയിം ഉണ്ടാക്കാൻ പഠിക്കാൻ ആയിരുന്നു ആഗ്രഹം. ടർബോ സി യ്ക്കും അപ്പുറം ലോകമുണ്ടെന്ന് മനസ്സിലായപ്പോ ആ ഇന്ററസ്റ്റും പോയി. എന്നിട്ട് ബാക്കി ലോകത്തിന്റെ പിന്നാലെ പോയോന്ന് ചോദിക്കല്ല്

Show thread

ഹൈസ്കൂൾ പഠിക്കാൻ പട്ടണത്തിൽ ചെന്നപ്പോൾ ആണ് ഈ പേരുകൾ ഒക്കെ ആദ്യം കേൾക്കുന്നത്. നിന്റെ കയ്യിൽ ഗെയിം കാസറ്റുണ്ടോ, നമ്മൾക്ക് എക്സ്ചേഞ്ച് ചെയ്യാം എന്നൊക്കെ ഓരോരുത്തർ വന്ന് പറയുമ്പോ ഇതെന്താ സംഭവം എന്ന് ഞാൻ അദ്ഭുതപ്പെടുമായിരുന്നു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ ആണ് മാരിയോയും കാർസും ആദ്യം കാണുന്നത്. ടിവിയിൽ ഗെയിം കളിക്കാം എന്നൊന്നും അറിയില്ലായിരുന്നു. ഡിഡി4 ഇലെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമൾ ആയിരുന്നു അന്ന് ടിവി. പിനെൻ ഗെയിം കളിക്കാവുന്ന സിഡി പ്ലെയർ വന്നപ്പോ സുഹൃത്തുക്കളുടെ അടുത്ത് നിന്ന് കളിച്ച് നോക്കിയിരുന്നു.

Show thread

പി എസ് 4 മറ്റോ വാങ്ങാൻ പറ്റാഞ്ഞിട്ടല്ല, നമ്മടെ ആ ചരിത്രം, പാരമ്പര്യം, അത് ഇത്.. 400 ഗെയിംസ്, മാരിയോ, പാക്മാൻ, കോണ്ട്ര, നിൻജ, കരാട്ടെക.. 25 കൊല്ലം മുന്നേ കിട്ടിയിരുന്നേൽ അല്പം കൂടി ഫീൽ കിട്ടിയേനേ. എന്നാലും കുഴപ്പമില്ല. (680 ന് ഫ്ലിപ്കാർട്ടിന്ന്). ടിവിയിലും കുത്താം. മൾട്ടി പ്ലെയർ കളിക്കാൻ അസൗകര്യമാണെന്നേ ഉള്ളു. ആർ2 ഡി2 സൗണ്ടും ബിജിഐ ഗ്രാഫിക്സും :) ഉടനേ അഴിച്ച് നോക്കണം. കുഞ്ഞ് പ്രോസസ്സറിൽ ഫ്രീ ഡോസ് ആണെന്നാണ് എന്റെ ഒരു ഇത്.

കണ്ടിന്യുവസ് ആയി അതേ സ്ഥലത്ത് കോഡ് എത്തുമ്പോ തന്നെ? ഇനി ഹാർഡ്‌വെയർ ടീമിനെ വിളിച്ച് സിപിയു ഊരി ബെഞ്ചിൽ കേറ്റി പവർ ഫ്ലക്ച്വേഷൻ ഉണ്ടോന്ന് നോക്കിയാലോ? ഹമ്മേ! എന്റെ കോഡ് കൊണ്ട് പവർ ഫ്ലക്ച്വേഷനോ! ഫാന്റസി കം ട്രൂ?

പിന്നെ ഡീബഗ് സിംബൽസൊക്കെ എടുത്ത് ടാർഗറ്റിൽ കയറ്റി, ജിഡിബി ലൈവ് പ്രോസസ്സിൽ അറ്റാച്ച് ചെയ്തു. ഹാൻഡിലിന് ഒരു കുഴപ്പവും ഇല്ല, അതിനകത്തെ കോൾ ഇൻ ലിസ്റ്റിനാണ് കുഴപ്പം. അത് ഞാനിന്നല്ലെ ചക്കപ്പഴം കണ്ടോണ്ട് കോഡെഴുതിയപ്പ പറ്റിയതാ.

എന്നാലുമെന്റെ ജിഡിബീ! ഇതുപോലൊരു പണി ആദ്യമായാ ജിഡിബി വക കിട്ടുന്നത്!

Show thread

കോഡെഴുതി, ക്രാഷായി. സ്റ്റാൻഡേർഡ് ബിഹേവിയർ. കോർ ഫയൽ കളക്റ്റ് ചെയ്തു. ജിഡിബിയിൽ ഇട്ടു. ചൈൽഡ് പ്ലേ. പ്രശ്നം ലൊക്കേറ്റ് ചെയ്തു. കോഡ് നോക്കി. പണി കിട്ടി! ജിഡിബി പറയുന്നു ഹാൻഡിൽ നൾ ആണെന്ന്. പക്ഷേ ക്രാഷായതിന്റെ തൊട്ട് മേല ഉള്ള നൾ ചെക്ക് പാസ്സ് ആയതാണ്. അത് ലോഗ്സിൽ വ്യക്തമായി പറയുന്നുണ്ട്. അതിനിടയിൽ ഹാൻഡിൽ നൾ ആക്കാൻ ഒരു കോഡും ഇല്ല. ആക്ച്വലി, കോഡേ ഇല്ല. ഒരു മണിക്കൂർ നോക്കി. പിന്നേം നോക്കി. ലീഡിനെ വിളിച്ചു. രണ്ടാളും കൂടെ നോക്കി. സാധ്യത ഇല്ല. ഇനിയിപ്പോ ഡിഡിആർ മറ്റോ മിസ്ബിഹേവ് ചെയ്തോ! പക്ഷേ കൺസിസ്റ്റന്റായി?

@nithya @sajith ഓസിഡിയും പിന്നെ ചെള്ള് പോകാൻ നല്ലതാണെന്നും പറഞ്ഞ കൊണ്ട് ഞാനൊന്ന് തേച്ചുകഴുകി എടുത്തിരുന്നു :) പുറത്ത് ജീവിച്ച പൂച്ചയാണ്. സോ. ചൂടാക്കിയ ടൗവ്വലൊക്കെ പുതപ്പിച്ച് ഉണക്കി എടുത്തു. വലിയ എതിർപ്പൊന്നും കാണിച്ചില്ല. ഇളം ചൂട് വെള്ളം ആയത് കൊണ്ടാണോന്നറിയില്ല, അധികം ചാടിപ്പോകാൻ ഒന്നും നോക്കിയില്ല. പൂച്ച ഓകെ ആണേൽ ഇടയ്ക്കൊക്കെ കുളിപ്പിക്കാൻ ഞാൻ തയ്യാറാണ്.

Show thread

@nithya @sajith ഇന്നലെ വൈകിട്ട് മുതൽ കൂടെ കളിക്കാനും പന്തുരുട്ടാനും ഒക്കെ തുടങ്ങി. എന്നെ വന്ന് മുട്ടിയുരുമ്മും. വൈഫിനെ നോട്ട് മച്ച്. പക്ഷേ അവളാണ് ഓമനിക്കലും ഒക്കെ കൂടുതൽ. നമ്മൾ അപ്പി കോരൽ ആൻഡ് തീറ്റ കൊടുക്കൽ. എനിവേ, ഇതിന്റെ സഹോദരി വൈഫിനെ മാന്തിയ വകയിൽ അവൾക്ക് ടിടി, റാബീസ് വാക്സിൻ എന്നിവ എടുക്കുന്നു. ഇൻജക്ഷൻ പേടിയായ അവളെ ടിടി മാത്രം എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയതാണ്. അവിടെ ചെന്ന് ഞാനും ഡോക്ടറും കാലുമാറിയപ്പോ മാസ്ക് ഉണ്ടായിരുന്നെങ്കിലും കണ്ണിൽ ഭാവം വ്യക്തമായിരുന്നു. (ഞാൻ ജനുവരീൽ എടുത്തതാ. ഇരിക്കട്ട്)

Show thread

പൂച്ചക്കുട്ടി ഒന്നിനെ അഡോപ്റ്റ് ചെയ്തു. ഏതാണ്ട് ഒന്നര മാസം പ്രായം ഉണ്ട്. @nithya സംശയങ്ങൾക്കൊക്കെ ക്ലിയർ ചെയ്തു തന്നു. @sajith മുതലാളി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തന്നു. ചെള്ളുണ്ട്. പൗഡർ ഇടണം. മിനിയാന്ന് മൊത്തം കരച്ചിൽ ആയിരുന്നു. ഇന്നലെ രാത്രി ഉറങ്ങാൻ സമ്മതിച്ചു. രാവിലെ ഏഴായപ്പോ ബഹളം തുടങ്ങി. ഒന്ന് രണ്ട് തവണ മിനിയാന്നും ഇന്നലെയും ആയി പലതവണ ലിറ്റർ ബോക്സിൽ ഇരുത്തി. ഇന്ന് ഒറ്റയ്ക്ക് പോകുന്നത് കാണുന്നുണ്ട്. ബ്രെഡും പാലും ഒക്കെ ആണ് കഴിച്ചിരുന്നതെന്ന് അവർ പറഞ്ഞു. ഇപ്പോ കാറ്റ് ഫുഡും ചിക്കനും.

സംസ്ഥാനത്ത് ഒട്ടാകെ വളരെ ആസൂത്രിതമായി ആണ് സിപിഎം പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിവരുന്നത്. എല്ലാ ദിവസവും ഒരെണ്ണമെങ്കിലും വച്ച്. മാധ്യമങ്ങൾ ഒളിച്ച് വയ്ക്കാനും ശ്രമിക്കുന്നുണ്ട്, തിരിച്ച് കിട്ടിയാൽ കൊലക്കത്തി താഴെ വയ്ക്കണം, ചോരക്കൊതി തീർന്നില്ലേ മാസ്സ് ഡയലോഗുകൾ അടിച്ച് തുടങ്ങാനുള്ളതാണ്. സനൂപൊക്കെ ചെയ്തുകൊണ്ടിരുന്ന പൊതിച്ചോറ് പോലുള്ള എന്തെങ്കിലും ജനോപകാര പരിപാടി അവകാശപ്പെടാൻ അവിടെയുള്ള മറ്റൊരു പാർട്ടിക്കും പറ്റില്ല. ക്രിമിനൽ പശ്ചാത്തലം ആരോപിക്കാനും പറ്റില്ല. വെറുപ്പും അധികാരക്കൊതിയും പേ പിടിച്ചവർ

Show thread

ശരിക്കും കോൺഗ്രസ്സിനും ആർ എസ്സ് എസ്സിനും ഭ്രാന്ത് പിടിച്ചോ? അത് തിരിച്ചടിപ്പിച്ച് കഴിഞ്ഞിട്ട് പിന്നേം അയ്യോ ആക്രമിക്കുന്നേ ന്ന് കരയാനാണോ! കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നാൾ മുതൽ പ്രവർത്തകരെ കൊന്നും ആക്രമിച്ചും ബലാൽസംഗം ചെയ്തും നടന്നവരാണ് കോൺഗ്രസ്സുകാർ. ചെറുത്തുനിൽപ്പുകൾ തുടങ്ങിറ്റതോടെ വെള്ളക്കൊടിയും മനോരമ പൈങ്കിളിയും ആയി മാടപ്രാവ് കളിയിലേക്ക് മാറി. ഇപ്പോ കൊട്ടേഷൻ എടുക്കാൻ ആർ എസ്സ് എസ്സുകാരെ കിട്ടാൻ തുടങ്ങിയപ്പോൾ സജീവമായി ഇറങ്ങി. നാണം കെട്ട് നിൽക്കുമ്പോ മിണ്ടാതിരിക്കാനുള്ള മാന്യത കാണിക്കില്ല !

വീടിന്റെ ചുറ്റും രണ്ട് പൂച്ചകൾ കാണിച്ച് വച്ചിരിക്കുന്നത് കണ്ടതോടെ പെറ്റ് വേണമെന്നുള്ള എന്റെ എല്ലാ ആഗ്രഹവും തീർന്നു. പൂച്ചകൾ ഈവിളാണ്. ഈ രണ്ടെണ്ണത്തിനെ കൊല്ലലാണ് ഇനി എന്റെ ജീവിതലക്ഷ്യം. മിനിമം പിടിച്ച് നാല് തല്ലും കൊടുത്ത് ഒരു കിലോമീറ്റർ ദൂരെ തെരുവുപട്ടികളുടെ ഇടയിൽ കൊണ്ടിടുകയെങ്കിലും ചെയ്യണം. ഈ സാധനത്തിനെ ആണല്ലോ ഞാൻ വളർത്താൻ ആഗ്രഹിച്ചത് ! അലക്കിയിട്ട തുണി എടുക്കാൻ ഇനി ഒരു തോട്ടിയോ മറ്റോ കിട്ടുമോന്ന് നോക്കണം. കണ്ണും മൂക്കുമ് പൊത്താതെ ജനാല തുറക്കാൻ വയ്യെന്നായി.

ട്രഡീഷണൽ കേരള ഡ്രെസ്സ് എന്ന് പറഞ്ഞ് സാരിയും ഉടുത്ത് നിൽക്കുന്ന പടങ്ങൾ കാണുമ്പോ എനിക്ക് പുച്ഛം മാത്രേ തോന്നാറുള്ളു. ആരുടെ ട്രഡീഷനാണോ ആവോന്ന് സംശയം ചെലപ്പോ. ഇത് instagram.com/p/CFR6KA-l9EM/?i പക്ഷേ അങ്ങനെ അല്ല. കേരളത്തിന്റെ ട്രഡീഷണൽ വേഷം ഇത് തന്നെ ആണ്

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.