Ubuntu philosophy പോലെ എന്തേലും മലയാളത്തിലോ ഇന്ത്യൻ സംസ്കാരത്തിൽ ഉണ്ടോ ? Ubuntu പോലെ ഒരു വാക്ക് കിട്ടാനാണ്

@subins2000 യാതൊരു സാദ്ധ്യതയുമില്ല, പ്രത്യേകിച്ച്‌ മലയാളത്തിലോ മറ്റ്‌ മുഖ്യധാരാ ഭാഷകളിലോ; കാരണം ഭാഷാപ്രയോഗങ്ങൾ സംസ്കാരത്തിൽ നിന്നുരുവപ്പെടുന്നതാണ്‌. ശതാബ്ദങ്ങളായി ഭാരതത്തിൽ അങ്ങനൊരു മുഖ്യധാരാ സംസ്കാരം ഇല്ല. ഉണ്ടെങ്കിൽ ഏതെങ്കിലും ഗോത്രഭാഷയിലുണ്ടാവാനേ സാദ്ധ്യതയുള്ളൂ.

Follow

@rajeesh അതാണ്. പല തരം സംസ്കാരങ്ങൾ ഉള്ള നാടാണല്ലോ, ഏതേലും ഒന്നിൽ ഒരുപക്ഷേ ഉണ്ടെങ്കിലോ

@subins2000 @rajeesh
വല്ലാതെ കടന്ന വായനയാണു്. ബുദ്ധിസവും ജൈനരുമൊക്കെ ഇന്ത്യയിൽ തന്നെയാണുണ്ടായിരുന്നതു്. നോൺ മെറ്റീരിയൽ സ്വഭാവത്തിലുള്ള ഒട്ടനവധി തത്ത്വചിന്തകൾ ഇന്ത്യയിൽ ഉണ്ടു്. അവയിൽ പലതിലും ഇതിനു സമാനമായ ചിന്താധാര കാണാം.

@rajeesh @akhilan കുറച്ച് തപ്പിയപ്പൊ കിട്ടിയതാണ്. എറെക്കൊറേ അടുത്താണ്

en.wikipedia.org/wiki/Mett%C4%

@subins2000 @rajeesh
ഗുരുവിന്റെ അനുകമ്പാദശകം എന്നൊരു കൃതിയുണ്ടു്.

'ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും. '

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.'

ml.wikisource.org/wiki/%E0%B4%

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.