#പരിഭാഷ

നീ പറയാറുണ്ട്‌..

ബോബ് മാർളി

@akhilan
നല്ല കൈയക്ഷരം... ള്ള ഇങ്ങനെ ആണോ എഴുതുക

@libina_u

തെക്കൻ ജില്ലകളിൽ ഉണ്ടായിരുന്ന ലിപിഭേദമാണു്.

@akhilan ഉണ്ടായിരുന്ന അല്ല ഉള്ളതാണ്. വെട്ട് വിരാമവും കുത്ത് രേഫവും പറയും ta യും വരെ യൂനീകോഡിലായിട്ടും ഇതെന്തുകൊണ്ടാവണം ഇല്ലാത്തെ? ഒരക്കാരണമേയുള്ളു "ഒരു വടക്കൻ വീര ഈഗോ" ;-)@libina_u

@praveenp @akhilan @libina_u 'ള' ശബ്ദത്തോട് അ‍ടുത്ത് കിടക്കുന്നത്കൊണ്ട് ള്ള തന്നെയാണ് നല്ലത്. ണു പോലെ തെറ്റിദ്ധരിക്കുന്ന ഇത് എന്തിനാണാവോ തെക്കർ ഏറ്റെടുത്തത് 🤔

@subins2000 @praveenp @libina_u

ണു- പോലെ തെറ്റിദ്ധരിക്കുന്നതിലും സാമ്യം വരുന്ന കുറേയധികം അക്ഷരങ്ങൾ പഴയലിപിയിൽ വ്യഞ്ജനങ്ങൾ സ്വരവുമായി ചേരുമ്പോൾ ഉണ്ടാകുന്നുണ്ടു്. ഉദാ: രു, തു എന്നിവയും രൂ എന്നതും തൂ എന്നതും. പെട്ടെന്ന് നോക്കാതെഴുതിയാൽ തെറ്റിക്കുന്ന ഇവ കുറേപ്പേരുണ്ടാകും. ണു, ണൂ - എന്നിവ ള്ളയിൽ നിന്നും തീർത്തും വ്യത്യസ്തമായാണു എഴുതുക.

@akhilan

പഴയ ലിപിയിൽ ഉള്ള സത്യവേദപുസ്തകത്തിലെ പഴയനിയമം വായിക്കുമ്പോൾ ഈ അക്ഷരങ്ങൾ കാണാം ...പുതിയ ലിപി മാത്രം പരിചയം ഉള്ളവർ ആദ്യമായി ആ ഭാഗം വായിക്കുമ്പോൾ പലപ്പോഴും തെറ്റിപോകാറുണ്ട് അവസാനം അത് കൂട്ടച്ചിരിയിലോ, കർന്നോമ്മാരുടെ വഴക്കിലോ ആണ് തീരാറ്... ,😀😀

@subins2000 @praveenp @libina_u

Follow

@Kuryachan ഇപ്പൊ ഞാൻ മലയാളത്തിലെ എട്ടാമത്തെ അക്ഷരം കണ്ടെത്തി : ൠ
ml.m.wikipedia.org/wiki/%E0%B5
ഇത് എങ്ങനെ ഉച്ചരിക്കും, വാക്കുകൾ വെല്ലും ഉണ്ടോ ?
@akhilan @praveenp @libina_u

@subins2000

ഇത് എങ്ങനെ എഴുതും എന്നു കണ്ടുപിടിച്ചിട്ടാവാം വായന .... 😀😀😁

@akhilan @praveenp @libina_u

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.