Follow

കമ്പ്യൂട്ടറിൽ മലയാളം എഴുതുന്ന പ്രിയരേ

നിങ്ങൾ ഏതു് ഉപകരണം ഉപയോഗിച്ചാണ് മലയാളം എഴുതുന്നതു് ? അതിൽ തൃപ്തരാണോ ?

@syam fcitx with swanalekha ? fcitx ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

@subins2000 സ്വനലേഖ ആയിരുന്നു. പിന്നെ എപ്പോഴോ മൊഴിയിലേയ്ക്ക് മാറി.

@subins2000

ibus‌ - mozhi.
തൃപ്തനാണു്.‌

പണ്ടു, അതിലെ ചില്ലറ‌ പിശകുകൾ പുതുക്കിയതു ജുനൈദോ അല്ലെങ്കിൽ @praveenp -ഓ ഇട്ടിട്ടുണ്ടായിരുന്നു. ആ കീമാപ്പ് ഇപ്പോൾ കാണുന്നില്ല. :(

@akhilan @praveenp swanalekhaയുമായി ഒരുവിധമൊക്കെ സിമിലർ അല്ലേ മൊഴിയും ?

@subins2000 ഗ്നോമിൽ മൊഴി, ആൻഡ്രോയ്ഡ് ഫോണിൽ കയ്യെഴുത്ത് ഇൻപുട്ട്, ആപ്പിൾ ഓയെസിൽ ഗൂഗിൾ എഴുത്തുപകരണം.

മൊഴിയിൽ ചില ചെറിയ കാര്യങ്ങളൊഴികെ തൃപ്തിയുണ്ട്. ഗൂഗിളിനെ മെല്ലെ ഉപേക്ഷിക്കാൻ ആഗ്രഹമുണ്ട്.

@sajith ടൈപ്പിങ്ങ് വേഗത എങ്ങനെയുണ്ട് ? ഒരു തുടക്കക്കാരനു ഏത് recommend ചെയ്യും ?

@subins2000 തുടക്കക്കാരൻ ഫ്രീ സോഫ്റ്റ്വെയർ സ്നേഹിയാണെങ്കിൽ മൊഴി റെക്കമെൻഡ് ചെയ്യാം. അല്ലെങ്കിൽ ഗൂഗിളിന്റെ സുനാ. ഗൂഗിളിന്റെ സുനായിലേ "സോഫ്റ്റ്‌വെയർ" എന്ന് ടൈപ്പ് ചെയ്യാൻ എനിക്കറിയൂ. 😞

എന്റെ മലയാളം ടൈപ്പിങ്ങിനു വേഗത കുറവാണ്. പ്രാക്ടിസ് കൊണ്ടു വേഗത വരുമായിരിക്കും.

@subins2000 പിന്നെ ഈമാക്സിൽ malayalam-itrans, malayalam-inscript എന്നീ പരിപാടികൾ കൂടെ കണ്ടിട്ടുണ്ട്. (`M-x set-input-method <RET> malayalam <TAB>` എന്നു ടൈപ്പു ചെയ്തു നോക്കൂ.) അതിൽ malayalam-itrans ഉപയോഗിച്ച് തട്ടി മുട്ടി മലയാളം ടൈപ്പ് ചെയ്യാനും അറിയാം.

@subins2000
ലിനക്സിൽ (ഫെഡോറ, കെഡിഇ)ibus +‌ മൊഴി. അത്യാവശ്യം നല്ല സ്പീഡിൽ മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്.
വിൻഡോസ് (അടുത്ത കാലത്ത് തുടങ്ങിയത്) : ഗൂഗിൾ‌ ഓൺലൈൻ ട്രാൻസ്ലൈറ്റ്രേഷൻ അല്ലെങ്കി ആർഡിപി ഉപയോഗിച്ച് ലിനക്സിലേക്ക് കയറിയിട്ട് ibus +‌ മൊഴി.

@ramesh Wow, this is easier to type. പക്ഷേ download ചെയ്ത് ibus-keymanഉമായി നോക്കുമ്പോൾ വാക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ 🤔

@subins2000 ഞാൻ വിന്റോസിലും ആൻഡ്രോയ്ഡിലും വെബിലും മാത്രമേ ഉപയോഗിച്ച് നോക്കിയിട്ടുള്ളൂ. എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഒരേ കീമാൻ പാക്കേജ് തന്നെയാണ് ഉപയോഗിക്കുന്നത്. കീമാൻ ലിനക്സിൽ എന്താണ് പ്രശ്നം എന്ന് അറിയില്ല.

community.software.sil.org/c/k -ൽ ചർച്ച ചെയ്യാവുന്നതാണ്.

@subins2000 ലാപ്ടോപ്പിൽ setxkbmap വഴി inscript, മൊബൈലിൽ SMC-യുടെ indic keyboard വഴി ലിപ്യന്തരണം. മൊബൈലിൽ inscript layout കുറച്ചധികം ഇടതിങ്ങിയതായ കാരണം ഉപയോഗിക്കാൻ കുറച്ച് പ്രയാസമാണ്, ലിപ്യന്തരണം വഴി അധികം ബുദ്ധിമുട്ടില്ലാതെ ടൈപ് ചെയ്യാൻ പറ്റുന്നുണ്ട്, തൃപ്തനാണ്.

@bady inscript ഒക്കെ പഠിക്കാന്‍ എത്ര കാലം എടുത്തു. വേഗത എങ്ങനെയുണ്ട്.

@subins2000 inscript കുറച്ച് കാലം മുന്നേ തന്നെ നോക്കിയിരുന്നു, പക്ഷെ ശരിക്കും പഠിക്കാൻ കാരണം Wikipedia ആണ്. പഠിക്കാൻ എത്ര സമയമെടുത്തു എന്ന് ചോദിച്ചാൽ മൂന്നോ നാലോ ലേഖനങ്ങൾ എഴുതാൻ വേണ്ടത്ര സമയം! :D

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.