Follow

manorama newspaper is leaking letters. I now have a "ക" + partial "ള്‍" tattoo.

ഈ മഷി ചര്‍മ്മത്തില്‍ പറ്റുന്നത് പ്രശ്നമാണോ, ആരോഗ്യപരമായി ?

@subins2000 മനോരമ പത്രം വായിക്കുന്നത് ഹാനികരമാണ്.

മഷി കഴുകിക്കളഞ്ഞാല്‍ പോകുന്നുണ്ടോ?

@milcom apart from that harmfulness 😂.

സോപ്പിട്ട് ഒരച്ച് കഴുകിയാല്‍ പോവും. കയ്യില്‍ ഇത് പറ്റിയിട്ട് ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് വേറെ പ്രശ്നങ്ങൾ ഉണ്ടാവോ ആവോ

@subins2000 @milcom
കുട്ടിക്കാലത്ത് പേപ്പറിന്റെ ഒരു പീസ് മുറിച്ച് വായിൽ വയ്ക്കുന്ന ദുശ്ശീലം ഉണ്ടായിരുന്നു. പിന്നെപ്പോഴോ മാറി. അതുകൊണ്ടു പ്രത്യക്ഷത്തിൽ ദോഷം ഒന്നും തോന്നിയില്ല. എന്നിരുന്നാലും അനാവശ്യമായ ഒരു രാസവസ്തു ഉള്ളിൽ പോകുന്നതു ഒഴിവാക്കാം.

@akhilan വീട്ടില്‍ ദോശക്കല്ലിന് എണ്ണ പുരട്ടിയിരുന്നത് പഴയ ന്യൂസ്പേപ്പര്‍ വച്ചാണ്. പിന്നെ എപ്പൊഴോ ഈയം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം തടിക്കഷ്ണത്തില്‍ തുണി ചുറ്റിയതായി.

@subins2000

@milcom @akhilan ഇതുവരെ ഇന്റെർനെറ്റിൽ തപ്പിയത് വെച്ച് newspaper ink നല്ലതൊന്നുമല്ല. ജർമനിയിൽ ഒക്കെ ഏത് മഷി ഉപയോഗിക്കണം, safety ഒക്കെ നിയമങ്ങൾ ഉണ്ടത്രേ, ഇവിടത്തെ കാര്യം സംശയമാണ്. ശരിക്കും ഈ മഷിയുടെ പ്രശ്നം (ഉണ്ടെങ്കിൽ) അനുഭവിക്കാ പ്രെസ്സിലെ ആൾക്കാർ തന്നെയായിരിക്കുമല്ലോ.

ഈ ഈയം ഉള്ള കാര്യം ഞാൻ പണ്ടേപ്പൊഴോ കേട്ടിട്ടുണ്ട്, ഇപ്പോഴും അങ്ങനെ ഉപയോഗിക്കാൻ സാധ്യത കുറവാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.