അല്പം വൈകിയാണെങ്കിലും പശ്ചിമബംഗാളിൽ നിന്നുള്ള ലോക്സഭാംഗമായ മഹുവ മൊയ്ത്ര എന്നൊരു താരത്തിന്റെ ഉദയത്തെപ്പറ്റി അറിയാനിടയായി. കോൺഗ്രസിൽ പ്രവർത്തനം തുടങ്ങിയ അവർക്ക് കോൺഗ്രസിന്റെ "ഗുണം" കാരണം തൃണമൂൽ പാർട്ടിയിലേയ്ക്കു മാറേണ്ടി വന്നു. പാർലമെന്റിലെ പ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധേയയായിരിക്കുന്നു.

youtube.com/watch?v=tBZGjwfg67

ഇതുപോലൊരു സംഘവുമായി മമ്‌താജി ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചു വന്നു സംഘികളെ തുരത്തിയോടിക്കുമെന്നു സ്വപ്നം കണ്ടിരിക്കുന്നു.

Follow

@sajith മമ്താ ശരിക്കും ഒരു സംഭവാ‍ലേ, കോൺഗ്രെസ്സിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി, സ്വന്തമായി പാർട്ടിയോക്കെ ഉണ്ടാക്കി ഇങ്ങനെ ലെവെലിൽ ഒക്കെ എത്തണേൽ എളുപ്പല്ല. അതും ഒരു സ്ത്രീയായിട്ട്.

മഹുവയുടെ എല്ലാ പ്രസംഗങ്ങളും അടിപൊളിയാണ്.

@subins2000 അവർ തന്നെ പറയുന്നതുപോലെ ഗൃഹപാഠം ചെയ്യാതെ പ്രസംഗിക്കാറില്ലാത്തതു കൊണ്ടായിരിക്കണം.

മമ്ത ഒരു സംഭവമാണെന്നു സമ്മതിക്കാതെ തരമില്ല. പശ്ചിമബംഗാൾ ഒരു മാറ്റത്തിനു തയാറായിരുന്നതും അവരുടെ വിജയത്തിനു കാരണം ആയിരുന്നിരിക്കണം. കോൺഗ്രസിന് അതെന്തുകൊണ്ടു മുതലെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് ഒരു ചോദ്യം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.