Follow

Social media has become a place for misinformation and conspiracy theories. There are flat-earth believers, moon landing deniers. People are easily lured with their "scientific" args.

I see many rational people leaving majority social media (FOSS people mostly). As there are less people to counter-argue, wouldn't those platforms just be a conspiracy breeding ground ?

YouTube comments section has improved since Mallu Analyst, Gayathri and more progressive YouTubers. What if they had also left ?

@subins2000 യൂട്യൂബ് പോയാൽ മറ്റൊന്നു വരും. ആനസൈറ്റ് പോയാലും മറ്റെന്തെകിലും വരും. കാലാനുസൃതമായ വളർച്ചയും തളർച്ചയും സോഷ്യൽ നെറ്റ്വർക്കുകൾക്കും പറഞ്ഞിട്ടുള്ളതാണ്.

ഇടയ്ക്ക് ഓരോ തർക്കങ്ങളിൽ പെടാറുണ്ടെങ്കിലും സോഷ്യൽ നെറ്റ്വർക്കുകളിൽ തർക്കിക്കുന്നതിലും നല്ലത് കടലിലെ തിരയെണ്ണുന്നതാണെന്ന അഭിപ്രായമാണ് എനിക്ക്.

കാൾ ന്യൂപോർട്ടിന്റെ "അനലോഗ് സോഷ്യൽ മീഡിയ" എന്ന ആശയമാണ് ഏറ്റവും സ്വീകാര്യമായി തോന്നുന്നത്, കൊറോണക്കാലത്ത് തൽക്കാലം നടപ്പിലാക്കാൻ പാടാണെങ്കിലും.

calnewport.com/blog/2018/12/29

@sajith അതെ, മാനസികമായി വിഷമിപ്പിക്കുന്നതാവം ചില സമയങ്ങളിലെ ചൂടൻ ചർച്ചകൾ.

ഒഴിവാക്കാം അങ്ങനെയുള്ള സാഹചര്യങ്ങൾ, പക്ഷേ പച്ചയ്ക്ക്ള്ള കള്ളവാർത്തകൾ കാണുമ്പോൾ മിണ്ടാണ്ടിരിക്കാൻ ആവോ ? മിണ്ടാണ്ടിരുന്നാൽ അത് amplify ആയി പൊവുകയല്ലേ ഉള്ളൂ ?

@subins2000 മിണ്ടാതിരുന്നാൽ നമുക്കു കൊള്ളാം!

എന്തുകൊണ്ടാണെന്ന് jamesclear.com/why-facts-dont- എന്നൊരു ഉപന്യാസത്തിൽ ചുരുക്കത്തിൽ പറയുന്നുണ്ട്.

വസ്തുതകൾ കൊണ്ട് മനസ്സു മാറുന്ന ആളുകൾ വളരെ ചുരുക്കമാണ്, പ്രത്യേകിച്ച് രാഷ്ട്രീയം, മതം മുതലായ കാര്യങ്ങളിൽ. "കോഗ്നിറ്റീവ് ഡിസ്റ്റോർഷൻസ്" എന്താണെന്നു മനസിലാക്കാൻ നോക്കൂ.

@sajith പറഞ്ഞത് ശരി തന്നെ, അതിൽ തന്നെ ഇങ്ങനെയും പറയുന്നുണ്ട് : "The most difficult subjects can be explained to the most slow-witted man if he has not formed any idea of them already"

For someone who haven't made up their minds come to the comments section only see one viewpoint, won't that new person also fall for it ? Shouldn't there be that counter-argument in the comments section just for the sake of new people visiting ?

@subins2000 അങ്ങനത്തെ ആളുകൾ അപൂർവമല്ലേ?

നമ്മുടെ മെന്റൽ പ്രോസസ്സ് പല കാര്യങ്ങളിലും എങ്ങനെയാണെന്നു വെച്ചാൽ അബോധമനസ് ആദ്യം തീരുമാനമെടുത്തിട്ട് പിന്നെ ബോധമനസ് അതിനെ റാഷണലൈസ് ചെയ്യുന്ന ഒരു പരിപാടിയാണ്. തീരുമാനം നമ്മുടെ "ട്രൈബ്" ഏതു വശത്തതാണെന്നതും നമ്മുടെ തന്നെ അബോധമായ പല ബയസുകളും ബ്ലൈൻഡ് സ്പോട്ടുകളും ഒക്കെ അനുസരിച്ചിരിക്കും. മറുവശത്തും ഒരു ട്രൈബ് ഉണ്ടെന്നു കണ്ടാൽ ചിലരുടെ മനസു മാറുമായിരിക്കും.

സുബിന്റെ സമയത്തിനും ഊർജ്ജത്തിനും ഓൺലൈൻ യുദ്ധത്തിനു വേണ്ടതിലും മൂല്യമുണ്ടെന്നാണ് എന്റെ വിശ്വാസം. 🙂

@sajith ശരിയാണ്, സമയം കുറേ പോവും, ചിലപ്പോ അതോർത്ത് വേവലാതിയും. എങ്ങാനും doxxed ആയി സീൻ ആയാലോ.

എന്നാലും ചെറിയ രീതിയിലുള്ള കൗണ്ടർസ് ഞാൻ ചെയ്യാറുണ്ട്. പിന്നെ അതിന് മറുപടി കൊടുക്കാനൊന്നും പോവാതെ.

ഇവിടെ ആനയിൽ തന്നെ ചില നേരങ്ങളിൽ മറുപടി കൊടുക്കുന്നത് ഒരു മടിയായി തോന്നാറുണ്ട്. പക്ഷേ ആദ്യകാലത്ത് ഫേസ്ബുക്ക്/റെഡ്ഡിറ്റ് ലൊക്കെ നന്നേ താർക്കിചിരുന്നു, ഇപ്പോ അതിന് സമയമില്ല.

@subins2000 ആന ചെറുതായിരുന്നാൽ മതിയെന്നു തീരുമാനിക്കാൻ ഒരു കാരണം ഈ സൈറ്റ് വലുതായാൽ ഇവിടമൊരു രണാങ്കണമായാലോ എന്നൊരു പേടിയാണ്.

അതുപോലെ ട്വിറ്റർ ഉപേക്ഷിക്കാൻ ഒരു കാരണം അതൊരു രണാങ്കണമായതാണ്. അവിടെ കളഞ്ഞ സമയമൊക്കെ തിരയെണ്ണാൻ കളഞ്ഞിരുന്നെങ്കിൽ അങ്ങനെയൊരു സന്തോഷമെങ്കിലും ഉണ്ടായേനെ!

അതുപോലെ തന്നെ ഇംഗ്ലീഷ് മാസ്റ്റഡണും മടുത്തു തുടങ്ങിയിരിക്കുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.