Follow

Went to the beach, found 3 "thaaliyolakal" washed ashore. I was able to read some Malayalam words on it, but couldn't fully understand what it is about.

How did it reach here ?
Shipwreck ?
Lost from 2018 Floods ?
Koodothram ? 👀

@subins2000 വെള്ളത്തിൽ കിടന്നതാണെങ്കിൽ അതിന്റെ എന്തെങ്കിലും കേടു കാണണ്ടേ? ഇതു കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ?

ആരെങ്കിലും കളഞ്ഞിട്ടു പോയതായിരിക്കുമോ?

@sajith ഒരെണ്ണത്തിന് കേട് കാണാനുണ്ട്. മറ്റത് near-perfect ആണ്. റെഡ്ഡിറ്റിൽ ഇട്ടപ്പോൾ കിട്ടിയ ഉത്തരം ഇത് ബലികർമ്മത്തിൽ ജാതകം മുക്കുന്ന പരിപാടിയുടെ ഭാഗമാവും എന്നാണ് : redd.it/k3v5ce

ഞാൻ ഏതോ ഒരാൾടെ മരണാനന്തര കർമ്മത്തിന്റെ ഫലമാണല്ലോ വീട്ടിക്ക് കൊണ്ടുവന്നത് ! 😳🙁

@subins2000 ഓ അതുശരി! ഇനിയിപ്പം ഫറവോന്റെ ശാപം സീനാവുമോ? 😅

മ്യൂസിയത്തിലും പിന്നെ സ്റ്റേജ് ഇൻഡ്യയുടെ "എഴുത്തച്ഛൻ" നാടകത്തിലുമേ ഞാൻ താളിയോല കണ്ടിട്ടുള്ളൂ. പുരാതന ഈജിപ്റ്റിലെ വസ്തുവകകളും മ്യൂസിയത്തിലേ കണ്ടിട്ടുള്ളൂ. അതിനൊന്നുമില്ലാത്ത ദുർനിമിത്തം ഇതിനുമില്ല. പേടിക്കണ്ട.

കയ്യിൽ വെക്കാൻ വിഷമമുണ്ടെങ്കിൽ കിട്ടിയേടത്തു തന്നെ തിരിച്ചു കൊണ്ടിടൂ. കൗതുകമാണുള്ളതെങ്കിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. ഏതെങ്കിലും മ്യൂസിയത്തിനോ യൂണിവേഴ്സിറ്റിക്കോ വേണമെങ്കിൽ കൊടുത്താലും തെറ്റില്ല. ഇതെല്ലാം നമ്മുടെ ചരിത്രമല്ലേ?

@sajith @subins2000 ഏതെങ്കിലും പുരാരേഖാ സൂക്ഷിപ്പുകാര്‍ക്കു കൈമാറാൻ ഞാനും ശക്തമായി ശുപാൎശ ചെയ്യുന്നു (മ്യൂസിയം, സൎവ്വകലാശാല...). പുതിയതാണെങ്കിലും പഴയതാണെങ്കിലും അല്പകാലത്തിനു ശേഷം ഇവയെല്ലാം ചരിത്രപ്രാധാന്യമൎഹിക്കുന്ന രേഖകളായേക്കാം; ചുരുങ്ങിയതു് ഇത്രകാലം വരെയെങ്കിലും ഇവ നിലവിലുണ്ടായിരുന്നു/ഉപയോഗിച്ചിരുന്നു എന്നറിയാനെങ്കിലും ഉപകരിക്കുമല്ലോ.

@rajeesh @sajith അറിഞതിൽ വെച്ച് 90കൾ വരെയോക്കെ ജാതകം ഇങ്ങനെ ഓലയിൽ എഴുതി കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഉള്ളതൊക്കെ മുക്കിയും കളയുന്നു.

ഓലയിൽ എഴുതാൻ അറിയുന്നവർ അടുത്ത് തന്നെ 0 ആവും. എഴുത്തോലകുളുടെ എണ്ണം വർഷാവർഷം കുറഞ്ഞോണ്ടിരിക്കുന്നു. അപ്പോൾ സൂക്ഷിക്കുന്നത് ചരിത്രപ്രധാനം തന്നെ.

ഇത് ഞാൻ ഇപ്പോ കയ്യിൽ വെക്കാനാണ് പ്ലാൻ. മ്യൂസിയത്തിലും മറ്റുമല്ലാതെ ഞാൻ ഇത് കണ്ടിട്ടില്ല. ഇതിപ്പൊ മ്മക്ക് തന്നെ സ്വന്തമായുള്ളത് ഒരു സുഖമാണ്. ഇതിന് വേണ്ടി മ്യൂസിയത്തിൽ പോവണ്ടല്ലോ 😄

@sahilister Yes, it's a palm-leaf manuscript. I hear it was in use here till the 1960s. Mostly for writing horoscopes.

The reddit discussion has more : redd.it/k3v5ce

@subins2000 the thread does put some light on different concepts around the manuscripts.

Thanks for sharing.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.