Follow

ജോലി വക മാക്ക് എം.വൺ കിട്ടി ഉപയോഗിച്ച ശേഷം പറയട്ടെ, സംഭവം എന്തൊരു സ്പീഡ് ! ഞാൻ ഇതിൽ Kubuntu ARM എടുത്ത് VMൽ ഇട്ട് ഓടിച്ച് നോക്കി, അതും മികച്ച സ്പീഡ്.

ഒരു comparison വക, ഞാൻ രണ്ട് ടെസ്റ്റ് റണ്ണിങ്ങ് കൊടുത്തിരിക്കുന്നു. വെള്ള ബാറുള്ളത് M1ലെ VM, മറ്റത് Intel i5 8th gen, 10 ഇരട്ടി വേഗം !

എനിക്ക് മാക്ക് UI തീരെ പിടിച്ചില്ല. എന്നാണാവോ ഇതുപോലെ ലിനക്സ് ലാപ്പുകളും ഇറങ്ങാ.

ഇന്റെൽ ചത്തു, ARM ജയിച്ചു.

@subins2000 സുബിൻ എവിടെയാ ജോലി?

@rajeesh ഞാൻ ബിഗ് ബൈനറി എന്ന കമ്പനിയിൽ കയറി. റിമോട്ടാണ് കമ്പനി പണ്ട് മുതലേ. ഇന്ത്യയിൽ പൂനെയിലാണ് ഒരു ഓഫീസ്. കൊച്ചിയിൽ ഒരു ഓഫീസ് കഴിഞ്ഞ മാസം തുടങ്ങി. ആദ്യ ദിവസം തന്നെ കോവിഡ് പോസിറ്റീവ് വന്നതോടുകൂടി അടച്ചു.

ഒക്കെ അടങ്ങികഴിഞ്ഞ് ഞാനും ചിലപ്പോൾ കൊച്ചിക്ക് പോകുമായിരിക്കും.

@subins2000 👍

നമ്മുടെ ഇര്‍ഷാദ് (കുന്നക്കാടൻ) മുന്‍പു് ബിഗ് ബൈനറിയിൽ ആയിരുന്നു.

@subins2000 ലിനക്സിനെ ആപ്പിൾ M1ലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ലിനക്സ് ഡിസ്ട്രോയാണ് അസഹി ലിനക്സ് (Asahi Linux). asahilinux.org/

@subins2000 ഡെബിയനും M1 ൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്! nitter.net/alyssarzg/status/14

@theekurukkan ഞാൻ ഇവർടെ വർക്ക് കണ്ട് ശരിക്കും ഞെട്ടി ഇരിക്കുകയാണ്. ഇങ്ങനെ റിവേഴ്സ് എഞ്ചിനീയറിങ് ചെയ്ത് പ്രവർത്തിപ്പിക്കാൻ പറ്റുന്നത് എളുപ്പല്ലാ ! ഓഡിയോ ഇന്റർനെറ്റ് ഡ്രൈവറുകൾ കൂടി വരട്ടെ, ഒന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കണം. പക്ഷേ VMൽ ഇട്ടിട്ട് തന്നെ നല്ല കിടു performance ഉണ്ട്.

@nattukaran ബാറ്ററിയും അടിപൊളി, നല്ല നേരം നിൽക്കുന്നുണ്ട്. ചൂടാവുന്നുമില്ല ലാപ്പ്.

@subins2000 അപ്പോൾ അങ്ങനെ ഒരാളും കൂടി പഴയവഴിയിലേക്ക്. പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പണം സമ്പാദിച്ച് ജീവിക്കാന്‍ നല്ല ഭാഗ്യവും ധൈര്യവും വേണം. പണ്ട് മൈക്രോസോഫ്റ്റിലെ ജോലി ഓഫര്‍ വേണ്ടെന്നുവച്ചത് നന്നായി എന്ന് വീണ്ടും തോന്നുന്ന സമയം. feeling powefull.

@ranjithsiji സത്യം. ലിനക്സ് ഉപയോഗിക്കാമോ എന്ന option ചോയ്‌ച്ചിരുന്നു, കമ്പനി ക്ലയന്റസ് ഒക്കെ അമേരിക്കൻ‌ ആയത്‌കൊണ്ട് മാക്ക് ഇല്ലാതെ പറ്റില്ലെന്നാണ്.

ഞാൻ കൂടുതൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് മിക്ക കമ്പനികളും ഇപ്പോൾ മാക്ക് തന്നെയാണ് കൊടുക്കുന്നത്. ഈ M1 വന്നേ പിന്നെ അതിന്റെ ആക്കം ഒന്നുംകൂടി കൂടിയിട്ടുണ്ട്. ഇതിൽ canonicalഉം RedHatഉം പെടും.

ശരിക്കും M1ന്റെ ഹാർഡ്‌വെയർ അടിപൊളിയാണ്, പക്ഷേ സോഫ്റ്റ്‌വെയർ അമ്പ പോക്കും. KDEടെ ചില സോഫ്റ്റ്‌വെയർ മാക്കിനും ലഭ്യമാണ് എന്നത് ഒരു ആശ്വാസം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.