Follow

എന്റെ ഫയർഫോക്സ് പരീക്ഷണങ്ങൾ അവസാനം ഈ രണ്ട് വരിയിൽ ഒതുങ്ങി നിൽക്കുന്നു. അഡ്രസ് ബാർ ഹൈഡ് ചെയ്ത് മൗസോവറിൽ കാണിക്കുന്ന പരിപാടി വേണ്ടെന്നുവച്ചു. ടാബ് ഹൈഡ് ചെയ്ത് ടാബ് ബാറിന്റെ സൈസ് കുറയ്ക്കുന്നതിനു പകരം ടാബ് ബാർ തന്നെ ഹൈഡ് ചെയ്തു. display:none നേക്കാൾ നല്ലത് visibility:collapse ആണ് എന്ന് തിരിച്ചറിഞ്ഞു.

/* hide tab bar */
:root:not([customizing]) { visibility:collapse; }

/* hide 'open in new tab' context menu */
-openlinkintab { display: none !important }

അറിയാതെ ടാബ്സ് തുറക്കാതിരിക്കാൻ 'നോ ടാബ്സ്' എന്നൊരു പ്ലഗിൻ ഉപയോഗിക്കുന്നു. ടാബ്സ് തുറന്നാൽ അത് പുതിയ വിൻഡോ ആയി തുറക്കും.

കസ്റ്റമൈസ് പേജ് തുറക്കണമെങ്കിൽ ഈ പ്ലഗിൻ താത്കാലികമായി ഡിസേബിൾ ചെയ്യണം എന്നതാണ് ഒരു കുഴപ്പം. കസ്റ്റമൈസ് പേജ് ടാബിൽ മാത്രമേ തുറക്കാനാവൂ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.