പത്രം വായിക്കാത്തവരും റ്റി വി കാണാത്തവരുമായി ഇവിടെ ആരൊക്കെയുണ്ട്?

അതുകൊണ്ടെന്തെങ്കിലും നഷ്ടമുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

പത്രത്തിലോ റ്റി വി യിലോ പറഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള പ്രതികരണങ്ങൾ പശ്ചാത്തലവിവരണമൊന്നുമില്ലാതെ കാണുമ്പോൾ ഇതെന്തിനെപ്പറ്റിയാണെന്നു കരുതി അന്തം വിട്ടിരിക്കാറുണ്ടോ?

ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ എല്ലാ ഞായറാഴ്ചയും ഷിക്കാഗോ ട്രൈബ്യൂണിന്റെ ഒരു കോപ്പി പത്രവിതരണക്കാരൻ വീടിനു മുന്നിൽ കൊണ്ടിടും. തൂക്കി നോക്കിയിട്ട് ഒരു കിലോയോളമുണ്ട്. ഉള്ളടക്കം ഏതാണ്ടു മുഴുവനും തന്നെ ചവറാണ്.

ഇ‌പ്പോ‌‌ അതു തുറന്നു നോക്കാനൊന്നും നില്ക്കാതെ നേരെയെടുത്ത് റീസൈക്കിൾ ചെയ്യാനുള്ള സാധനങ്ങളുടെ കൂടെയിടും.

ഒരു ബ്ലോഗ് പോസ്റ്റ് കണ്ടപ്പോ ഈക്കാര്യം ഓർമ്മ വന്നു.

raptitude.com/2016/12/five-thi

വാർത്ത വായിക്കുന്നതും കാണുന്നതും കേൾക്കുന്നതും ചീത്തയാണെന്ന് ഗാഡിയൻ പത്രത്തിൽ. 🤓

theguardian.com/media/2013/apr

Follow

@sajith വാർത്ത കേൾക്കുകയും വായിക്കുകയും ചെയ്യാതിരിക്കണമെങ്കിൽ ചെവിയിൽ പഞ്ഞിവച്ച് നടക്കുകയും ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുകയും ചെയ്യേണ്ടിവരും.

@syam ആ കോളമെഴുതിയ ആളുടെ "The Art of Thinking Clearly" എന്ന പുസ്തകത്തിലെ ഒരധ്യായമാണ് അതെന്നാണ് മനസിലായത്.

മൂപ്പരെന്താ കൃത്യമായി ഉദ്ദേശിച്ചതെന്ന് എനിക്കു പറയാൻ പറ്റില്ല. എങ്കിലും വാർത്ത പൂർണ്ണമായും ഒഴിവാക്കണമെന്നില്ല എന്നല്ല എന്നാണെന്നു തോന്നുന്നു. എല്ലാ വാർത്തയും അപ്പപ്പോ അറിയണ്ട കാര്യമില്ല എന്നായിരിക്കണം ഉദ്ദേശിച്ചത്. "ഡിജിറ്റൽ മിനിമലിസം" എന്ന പരിപാടി വാർത്തകൾക്കും ബാധകമാവാം എന്ന്.

calnewport.com/books/digital-m

പ്രധാനപ്പെട്ട വാർത്തകൾ നമ്മ‌ൾ എങ്ങനെയെങ്കിലും അറിയും.‌‌‌ അറിയാത്തത് പ്രധാനമല്ല. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.