Follow

ഈ ദശാബ്‌ദത്തിന്റെ തുടക്കത്തിൽ ഞാൻ എന്റെ കുറച്ചു മാസങ്ങൾ മാത്രം പഴക്കമുള്ള ലാപ്ടോപ്പിൽ, ഉബുണ്ടു 9.10ൽ ഫയർഫോക്സ് 3.x ഉപയോഗിച്ച് ഓർക്കുട്ടിലും (അധികം താമസിയാതെ ഗൂഗിൾ ബസ്സിലും) എഴുതുകയായിരുന്നു.

അവസാനിക്കുമ്പോൾ ഓർക്കുട്ടും ഇല്ല, ബസ്സും ഇല്ല, അതുകഴിഞ്ഞ് വന്ന പ്ലസ്സും ഇല്ല. ഞാൻ അതേ ലാപ്ടോപ്പിൽത്തന്നെ ഡെബിയൻ 9ൽ ഫയർഫോക്സ് 71 ഉപയോഗിച്ച് ആനസൈറ്റിൽ എഴുതുന്നു!

പുല്ല്! വയസ്സാവുന്നു !

എന്റെ ലാപ്‌ടോപ്പിന്.

(കടപ്പാട് : @subins2000 ന്റെ ഈ ടൂട്ട് : aana.site/@subins2000/10340267 )

@syam @subins2000 @sajith @akhilan @tachyons @libina_u
എന്നതൊക്കെ 20-30 വയസ്സുള്ള കൊച്ചുപുള്ളാർക്ക് കുറച്ച് ഉത്തരവാദിത്തം വന്നുപെടുമ്പോഴുള്ള നെലോളിയാണ്. നമ്മളതൊക്കെ എന്നേ വിട്ട്!

എനിക്ക് ആകെ വന്ന മാറ്റം വായിക്കാൻ കണ്ണട നിർബന്ധമായി എന്നതു മാത്രമാണ്. പിന്നെ ഞാൻ കയ്യിലെടുത്തോണ്ട് നടന്നിരുന്ന എന്റെ ഞൂഞ്ഞായിയ്ക്ക് എന്നേക്കാൾ പൊക്കമായി എന്നതും.

@syam @subins2000 ഞാൻ പ്ലസ്റ്റുവിൽ ആയിരുന്നു, സ്വന്തമായി ഫോണോ കമ്പ്യൂട്ടറോ ഉണ്ടായിരുന്നില്ല, ഈ ദശാബ്ദത്തിൽ ആണ് ഞാൻ ശരിക്കും ഡിജിറ്റൽ ലോകത്ത് പിച്ച വെക്കുന്നത്

@tachyons @subins2000

ഞാൻ പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ (1992-93) ആരോ ക്ലാസിൽ വന്നിട്ടു പറഞ്ഞു, കമ്പ്യൂട്ടർ പഠിക്കാൻ താല്പര്യമുള്ളവർ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ചെല്ലാൻ.

ഞാൻ പോയില്ല. എന്റെ അടുത്തിരുന്ന കൂട്ടുകാരൻ പോയി. എനിക്കൊരു താത്പര്യവും ഇല്ലായിരുന്നു, ഇതെന്താ സാധനം എന്ന് അറിയാൻ പോലും!

അവൻ പിന്നീട് മെഡിസിൻ പഠിക്കാൻ പോയി എന്നു കേട്ടു. ഞാൻ ദേ, കമ്പ്യൂട്ടറിൽ കൊട്ടിക്കൊണ്ടിരിക്കുന്നു!

@syam @subins2000 അന്ന് ഞാൻ ജനിച്ചിട്ടില്ല

@tachyons @subins2000

എന്നാപ്പിന്നെ ബാക്കി ചരിത്രം :

1995ൽ ഞാൻ ആദ്യമായി ഡൂം കളിച്ചു. അതാണ് കമ്പ്യൂട്ടറിൽ ആദ്യമായി ചെയ്ത കാര്യം.

1997ൽ ആദ്യ എച്ച്.ടി.എം.എൽ. പേജ് ഉണ്ടാക്കി. ഒരു ഫ്രീ വെബ് ഹോസ്റ്റിൽ അക്കൗണ്ടെടുത്ത് അവിടെ ഹോസ്റ്റ് ചെയ്തു.

1998ൽ dmoz.orgൽ ജാവാസ്ക്രിപ്റ്റ് കാറ്റഗറിയുടെ എഡിറ്റർ ആയി. (മാതൃഭൂമി, മലയാളം വാരിക എന്നിവയുടെ ലിങ്ക് ഡീമോസിൽ സബ്മിറ്റ് ചെയ്തതും ഞാനായിരുന്നു).

@tachyons @subins2000

2001ൽ സ്വന്തമായി ഒരു കമ്പ്യൂട്ടർ നേടിയെടുത്തു. അതേ വർഷം webmasterview.com തുടങ്ങി. അതേ വർഷം അവസാനം സൈറ്റ്പോയിന്റ് ഫോറം അംഗമായി. അവിടെ നിന്നാണ് xhtmlഉം cssഉം ശരിക്കും പഠിച്ചതും ലിനക്സ് സ്വയം ഇൻസ്റ്റാൾ ചെയ്യാനുള്ള ധൈര്യം കിട്ടിയതും.

2003ൽ ആദ്യമായി ലിനക്സ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു. മാൻഡ്രേക്ക് 8.x

@tachyons @subins2000

2006ൽ ഉബുണ്ടുവിലേയ്ക്ക് മാറി.
വിൻഡോസ് പൂർണ്ണമായി ഉപേക്ഷിച്ചു.

2008ൽ blogcampkerala, barcampkerala 1, kochitweetup എന്നിവയിൽ പങ്കെടുത്തു. അങ്ങനെയാണ് മലയാളി ടെക്കികളുമായി പരിചയപ്പെടുന്നതും 2010ൽ ഗൂഗിൾ ബസ്സ് വന്നപ്പോൾ പരസ്പരം ഫോളോ ചെയ്യാൻ ആളെ കിട്ടിയതും.

ബാക്കി ചരിത്രം മുഴുവൻ ബസ്സും പ്ലസ്സും പൂട്ടിപ്പോയപ്പോൾ ഡെലീറ്റായിപ്പോയി! :-(

@subins2000

ചെയ്തിട്ടുണ്ട്.

ബസ്സ് മുഴുവൻ ഇവിടെ ഉണ്ട് : buzz.sy.am

ടേക്കൗട്ട് ഫോൾഡറിൽ ഒരു index.php ഇട്ട് അതിൽ glob ഫങ്ങ്ഷൻ ഉപയോഗിച്ചിരിക്കുകയാണ്.

പ്ലസ്സിൽ കുറേ അധികം പോസ്റ്റുകൾ ഉള്ളതുകൊണ്ടും പലതും പ്രൈവറ്റ് ആയതുകൊണ്ടും ഇതുപോലെ ഒന്നും ചെയ്തില്ല.

@tachyons

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.