@syam ഞാനിതുവരെ കണ്ടിട്ടില്ല!

ഞാങ്കരുതീത് "X" ഇമാക്സിലാണ് അഡൾട്ട് കണ്ടൻ്റെന്നാ. ഗ്നു ഇമാക്സ് ആണെങ്കിലോ, എല്ലാ പ്രായക്കാർക്കും പറ്റിയ പരിശുദ്ധ ഇമാക്സ്.

@sajith നിങ്ങടെ ന്റ സീനാണ്‌ട്ടാ. സ്ക്രീനഷോട്ട് ഫ്രം മാക്ക് @syam

@subins2000 @syam ഞാങ്കാണുന്നത് ഇങ്ങനെയും. മാക്കിൽത്തന്നെ ബ്രൗസറിൽ എഴുതിയത്, ഗൂഗിൾ ഇൻപുട്ട് ടൂൾസിലെ മൊഴി ഉപയോഗിച്ച്.

@cibu നെ റ്റാഗ് ചെയ്യാം.

@sajith ഞാൻ ഒന്ന് ക്രോമിൽ ഇട്ട് നോക്കി, ഇനി ബ്രൗസറിന്റെ സീൻ ആണോന്ന് കരുതി, അവിടെയും ഇങ്ങനെ തന്നെ. ൻ + ് + റ ആപ്പിളിന്റെ default ഫോണ്ടിൽ സെറ്റ് അല്ലെന്ന് തോന്നുന്നു.

ഞാൻ ഒരു ഇൻപുട്ട് മെത്തേഡ് ഉണ്ടാക്കുന്ന പരിപാടിയിലാണ്, കഴിഞ്ഞിട്ടില്ല, ഒന്ന് try ചെയ്ത് നോക്കുന്നോ ? varnam.subinsb.com/ @syam

@subins2000 ആപ്പിളിന്റെ ഫോണ്ടാണോ‌ അത്? നോട്ടോ മലയാളം ഉപയോഗിച്ചു നോക്കിയോ?

"ന്റ"-യുടേത് ഒരു നീണ്ട കഥയാണെന്ന് @rajeesh പറഞ്ഞിരുന്നല്ലോ.

blog.smc.org.in/nta-rendering-

ഈ വയസാങ്കാലത്തു ഞാൻ ഇനിയും ഒരു ഇൻപുട്ട്‌ മെത്തേഡ് പഠിക്കണം അല്ലേ? 🙂

@syam

@sajith @subins2000 @syam സജിതിന്റെ പ്രശ്നം ഇൻപുട്‌ മെതേഡ്‌ nta എന്നടിക്കുമ്പോൾ എൻകോഡ്‌ ചെയ്യുന്നത്‌ 'ൻ ് റ' എന്നാണ്‌. അത്‌ നോട്ടൊയിലും കാർത്തികയിലുമേ ചന്ദ്രക്കലയില്ലാതെ കാണിക്കൂ. ഗൂഗ്‌‌ളിന്റെ ഇൻപുട്ട്‌ മെതേഡിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചു കൂടെ? കീമാൻ? (ഞാനൊരു സഹായി എഴുതിയിട്ടുണ്ട്‌).

മാക്‌ ഉപയോഗിക്കാറില്ല കുറേയായി, അതിന്റെ നേറ്റീവ്‌ ഇൻപുട്ട്‌ മെതേഡിൽ ലിപ്യന്തരണം ചേർക്കാനുള്ള നടപടികൾ ഗ്രാഹ്യമില്ല.

@rajeesh @subins2000 @syam സിബുവിന്റെ മൊഴി ഇൻപുട്ട് മെത്തേഡ് ബ്രൗസർ എക്സ്റ്റൻഷനിൽ ഉപയോഗിച്ചു നോക്കാൻ വേണ്ടി തുടങ്ങിയതാണ്. അതുവരെ മാക്കിൽ മലയാളം എഴുതാറില്ലായിരുന്നു. അതിനു മുൻപു കീമാൻ പൊടിപിടിച്ചിരുന്നത് അൺഇൻസ്റ്റാൾ ചെയ്തിരുന്നു.

@cibu നെ റ്റാഗിയേക്കാം. ഇതൊരു പരിഹാരമുള്ള പ്രശ്നമാണോ?

@sajith ഇത് പഠിക്കാൻ സീനൊന്നുമില്ലാ, മംഗ്ലീഷ് തന്നെ. മാത്രമല്ലാ, താങ്കൾക്ക് ഇഷ്ടാനുസരണം ട്രാൻസ്ലിറ്ററേഷൻ സ്കീം മാറ്റാനുള്ള വകുപ്പുമുണ്ട് :)

സ്വനലേഖ, മൊഴി, മലർ അങ്ങനെ പലതും വെച്ച് സ്കീം കാച്ചാം, സജഷനസ് എല്ലാം ഒരേ ഡിക്ഷ്ണറിയിൽ നിന്ന് തന്നെ. വാകുകൾ import ചെയ്യാനുള്ള വകുപ്പ് വേറെയും.

varnam.subinsb.com/#/scheme?ta

github.com/varnamproject/govar

@rajeesh @syam

@subins2000 @sajith @syam ഒരു സജഷൻ, ഒരു വാക്ക് ടൈപ്പ് ചെയ്ത് കഴിഞ്ഞ് പിന്നെയും ആ വാക്കിന്റെ മേലെ മൌസ് വയ്ക്കുകയോ ബാക്കസ്പേസ് അമർത്തുകയോ ചെയ്താൽ ആ വാക്കിന്റെ മറ്റ് ഓപ്ഷനുകൾ വീണ്ടും കാണിക്കുന്ന പോപ്പപ്പ് മെനു വരികയാണെങ്കിൽ പ്രൂഫ് റീഡിങ്ങ് ചെയ്യുമ്പോൾ സൌകര്യം ആയിരുന്നു.

ഔ കാരം ചേർക്കുമ്പോൾ എ ചിഹ്നം കൂടി വരുന്നു. സൌകര്യം മൌസ് ബ്ലൌസ്. എ ഇല്ലാത്ത ഓപ്ഷൻ മെനുവിൽ കാണിക്കുന്നും ഇല്ല. പ്രതിഷേധിക്കുന്നു

@subinpt അത് നല്ലൊരു feature ആണ്. ടുഡൂ ലിസ്റ്റിൽ ഇട്ടിരിക്കുന്നു.

ഈ ഔ ന്റെ സീൻ ഭാഷയുമായി എന്തോ ഉണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം മൗ ന്നൊക്കെ ശരിക്കും വേണ്ടത് മൌ എന്നാണത്രേ. പിന്നെ അച്ചടിക്ക് വേണ്ടി മൗ ലോട്ട് മാറ്റിയതാത്രേ.

ഇപ്പോൾ പോപുലർ usage മൗ ആയത് കൊണ്ട് ഞാൻ സ്കീം മാറ്റിയിരിക്കുന്നു. ബഗ്ഗ് ഫിക്സ്ഡ് ! മറ്റേത് കിട്ടണമെങ്കിൽ ഇനി "mOU"

@sajith @syam

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.