എന്റെ ഫയർഫോക്സ് പരീക്ഷണങ്ങൾ അവസാനം ഈ രണ്ട് വരിയിൽ ഒതുങ്ങി നിൽക്കുന്നു. അഡ്രസ് ബാർ ഹൈഡ് ചെയ്ത് മൗസോവറിൽ കാണിക്കുന്ന പരിപാടി വേണ്ടെന്നുവച്ചു. ടാബ് ഹൈഡ് ചെയ്ത് ടാബ് ബാറിന്റെ സൈസ് കുറയ്ക്കുന്നതിനു പകരം ടാബ് ബാർ തന്നെ ഹൈഡ് ചെയ്തു. display:none നേക്കാൾ നല്ലത് visibility:collapse ആണ് എന്ന് തിരിച്ചറിഞ്ഞു.

/* hide tab bar */
:root:not([customizing]) { visibility:collapse; }

/* hide 'open in new tab' context menu */
-openlinkintab { display: none !important }

ഇത്രേം കഷ്ടപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നു, margin-top എന്ന വെറും ഒരൊറ്റ സംഗതി കൊണ്ട് മറയ്ക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ.

CSSമായി ഗുസ്തി പിടിക്കാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആകാമ്പോകുന്നു. എന്നിട്ടും എനിക്കിത് തോന്നിയില്ലല്ലോ! 😞

-window:not([customizing]) -toolbox:not(:focus-within):not(:hover) {
margin-top: -60px;
}

ഒരു കാര്യമേ പ്രശ്നമുള്ളൂ. -60px എന്നത് എത്ര ടൂൾബാറുകൾ, ഡെൻസിറ്റി (കോംപാക്റ്റ്, നോർമൽ, ടച്ച്) എന്നിവ അനുസരിച്ച് മാറ്റി എഴുതണം.

ഇതിൽക്കൂടുതൽ ഒന്നും എന്നെക്കൊണ്ടു പറ്റുമെന്ന് തോന്നുന്നില്ല. 😐

അങ്ങനെയിരിക്കുമ്പോ എനിക്ക് ഗ്നോം 3 ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തോന്നി.

ഗ്നോം മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താത്പര്യമില്ലാത്തതുകൊണ്ട് sudo apt install gnome-shell --no-install-recommends അടിച്ചുകൊടുത്തു. പക്ഷേ, Lightdmൽ gnome വന്നില്ല. ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലായി gnome-session വേണമെന്ന്. അതും ഇൻസ്റ്റാൾ ചെയ്തു. ലോഗിൻ ചെയ്തു.

പിന്നെ കണ്ട്രോൾ സെന്ററും ട്വീക്ക് ടൂളും Dash to Panelഉം ഇൻസ്റ്റാൾ ചെയ്ത് കുട്ടപ്പനാക്കി എടുത്തു.

പിന്നേം

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.