Show newer

Synapticന്റെ ഡെവലപ്പറോട് ആരെങ്കിലുമൊന്നു പറയുവോ, സ്ക്രീൻഷോട്ടില്ലാത്ത പാക്കേജിന് "Get Screenshot" ബട്ടൻ ഒഴിവാക്കാൻ! 🙄

ആരായാലും ഇപ്രാവശ്യം എന്റെ ക്രഷാകാൻ ഭാഗ്യം കിട്ടുന്ന ആ അജ്ഞാതസുന്ദരിക്ക് എന്റെ മുൻകൂർ വിജയാശംസകളോടൊപ്പം വാലന്റൈൻസ് ഡേ ആശംസകളും നേരുന്നു! ❤

Show thread

ഇപ്രാവശ്യത്തെ എന്റെ ക്രഷ് ആരായിരിക്കുമെന്നാ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്! :-)

ആദ്യസീസണിലെ ക്രഷ് രണ്ടാം സ്ഥാനക്കാരിയായി, സഹമത്സരാർത്ഥിയെ കെട്ടി, ദേ, ഇപ്പ കൊച്ചാവുന്നു.

രണ്ടാം സീസണിലെ ക്രഷ് ഒരു തരത്തിലും പുറത്താക്കാനാവാതെ ഇരുന്ന ആ വൃത്തികെട്ട ഫ്രോഡ് തറ ഡാഷ് #₹%&നെ പുറത്താക്കാൻ നിമിത്തമായി, വീരപരിവേഷത്തോടെ പുറത്തുവന്നു. അവസാനം പുറത്തായ ആൾ എന്ന നിലയിൽ രണ്ടാം സ്ഥാനക്കാരി എന്നുപറയാം.

വായനാതല്പരുടെ ശ്രദ്ധയ്ക്ക്: സായാഹ്ന ഫൗണ്ടേഷൻ ഒരു ഡിജിറ്റൽ വായനശാല തുടങ്ങുന്നുണ്ട്. വരിസംഖ്യ ഒരു വര്‍ഷത്തേയ്ക്ക് ₹200 + നികുതി. വിദേശത്തു് $10 (തത്തുല്യം). വിശദ വിവരങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാനും മറ്റും dl.sayahna.org സന്ദര്‍ശിക്കുക. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുക.

വെളിപ്പെടുത്തൽ: എഴുത്തുകാരെ ശാക്തീകരിക്കുക, മികച്ച ഉള്ളടക്കം മുദ്രണമികവോടെ വായനക്കാരിലെത്തിക്കുക എന്നീ ഉദ്ദേശങ്ങളോടെ ഈ ലേഖകൻ പദ്ധതിയുടെ സാങ്കേതികസമിതിയിൽ അംഗമാണ്.

ഒരു പ്രശ്നം.

എനിക്കൊരു വലിയ ഫയൽ സോർട്ട് ചെയ്ത് പുതിയ ഫയൽ ഉണ്ടാക്കണം. കമാൻഡ് ലൈനിൽ നിന്ന് സോർട്ട് ചെയ്താൽ കുഴപ്പമില്ല. ഷെൽ സ്ക്രിപ്റ്റിൽ നിന്ന് (ബാഷ്) സോർട്ട് ചെയ്യുമ്പോഴും കുഴപ്പമില്ല. പിഎച്ച്പിയിൽ നിന്ന് അതേ സ്ക്രിപ്റ്റ് shell_exec ഉപയോഗിച്ച് വിളിച്ചിട്ട് ചെക്ക് ചെയ്യുമ്പോൾ പുതിയ ഫയൽ സോർട്ടഡ് അല്ല! എന്തായിരിക്കും പിഎച്ച്പി ഉണ്ടാക്കുന്ന പ്രശ്നം?

ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലാതിരുന്നാലും പണി കിട്ടും! മുട്ടൻ പണി! Facebook leaks the contacts of any not-on-Facebook email address - news.ycombinator.com/item?id=2

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.