5 വർഷത്തിന് ശേഷം ഇത്തവണ വീണ്ടും ജിസോകിന് പങ്കെടുക്കുന്നുണ്ട്. ഇത്തവണ മെന്റർ എന്ന വിത്യാസം മാത്രം.

പ്രൊപോസലുകൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടവ

1. ഇന്ത്യയിൽ ഐ ഐ ടി, ഐ ഐ ഐ ടി എന്നിവയിൽ നിന്നാണ് ബഹുഭൂരിപക്ഷം അപേക്ഷകളും. മറ്റുള്ളവർക്ക് പ്രോഗ്രാമിനെ പറ്റി വലിയ ധാരണയില്ലെന്ന് തോന്നുന്നു

2. ജിസോകിന് പങ്കെടുക്കുന്നവർ മുമ്പ് പ്രൊജെക്റ്റിൽ കോണ്ട്രിബ്യൂട്ട് ചെയ്തിരിക്കണം എന്നില്ല, പക്ഷേ സെലക്ഷനിൽ ഇത് വലിയൊരു ഫാക്റ്ററാണ്

3. താരതമ്യേന എളുപ്പമെന്ന് തോന്നുന്ന ടാസ്കുകൾക് മത്സരവും കൂടും. 30 ഇൽ അധികം (contd)

Follow

പ്രൊപ്പോസലുകൾ കിട്ടിയ ടാസ്കുകൾ ഉണ്ടായിരുന്നു.

4. അവസാന നിമിഷം വരുന്ന പ്രൊപോസലുകൾ മിക്കതും ഇഗ്നോർ ചെയ്യാം. കാര്യമായ റിസർച്ചോ പ്രൊജൊക്റ്റിനെ പറ്റിയുള്ള ധാരണയോ അവർക്കുണ്ടാകില്ല

5. സ്വന്തമായി പ്രൊപ്പോസ് ചെയ്യുന്ന ആശയങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ പാടാണ്

ഐഡിയ പ്രൊജെക്ക്റ്റിന്റെ വിഷന് അനുകൂലമായിരിക്കണം, ഫീസിബിളിറ്റി നോക്കണം, മെന്ററെ കിട്ടണം അങ്ങനെ പലതും

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.