സാവിത്രി ഞങ്ങളുടെ കോളേജിലെ യക്ഷിയാണ്. ക്യാമ്പസിലാ വീട്. രാത്രി പിള്ളേരെ പേടിപ്പിക്കാൻ ഹോസ്റ്റലിൽ വരും. അതും പറഞ്ഞ് എത്ര ജൂനിയേഴ്‌സിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. 😂

പണ്ട് അളകാപുരിയിൽ പുട്ടും ബീഫും തട്ടാൻ പോയിട്ട് തിരിച്ചുവരുന്ന വഴിയാണ് രണ്ട് തെണ്ടികൾ റൂമിയുടെ ബാഗ് തട്ടിപ്പറിച്ചോണ്ട് പോയത്. പോയത് അവളുടെ ബാഗാണെങ്കിലും അതിൽ സാധനങ്ങൾ മുഴുവൻ എന്റെയായിരുന്നു. :(

ഇവിടെയുമുണ്ടല്ലേ !! പക്ഷേ ഞങ്ങളുടെ ലെപ്പിയേച്ചിയെ തോൽപ്പിക്കാൻ ഒന്നും പറ്റില്ല.

ബാംഗ്ലൂരിൽ ഉള്ളതൊക്കെ കാർഡ്ബോർഡ് ബോക്സിൽ അനങ്ങാതെ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടുമൂന്ന് മാസമായി. എന്തായിക്കാണുമോ എന്തോ അവസ്‌ഥ.

കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഈർപ്പം പിടിച്ച് ഇരുന്നിട്ട് കുറേ പുസ്തകങ്ങളിൽ കറുത്ത പാട് വീണിട്ടുണ്ട്. കുറേ മാതൃഭൂമികൾ നനഞ്ഞും പോയി.

വീട്ടിലെ ബുക്ക്ഷെൽഫ് ഒന്ന് അടുക്കിപ്പെറുക്കി കണക്കെടുക്കാൻ ഇറങ്ങിയതാണ്. ഇപ്പൊ തുമ്മി തുമ്മി സൈഡായി.

Ten Women by Marcela Serrano

ഒമ്പത് ചിലിയൻ സ്ത്രീകളുടെയും അവരുടെ തെറാപ്പിസ്റ്റിന്റെയും കഥകൾ.

അങ്ങനെ പറയാനും മാത്രം ഒന്നുമില്ല. പാർട്ട് ടൈം കോഡിങ്ങ് തൊഴിലാളി. തിരുവല്ല - ബാംഗ്ലൂർ ഷട്ടിൽ സർവീസാണ്. പുസ്തകങ്ങളാണ് ദൗർബല്യം.

Lakshmi :luttappi: boosted

റ്റ്വിടറീന്ന് വന്നവരുടെ ഹാഷ്ടാഗായിരുന്നു . ഫെഡെറേറ്റഡ് വെബിൽ പൊതുവായി ഉപയോഗിക്കാൻ ഒരു ഹാഷ്ടാഗ് വേണം, അല്ലെങ്കിൽ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും

എന്നായാലോ? ഈ ഹാഷ് ടാഗ് വെച്ച് ഒരു ടൂട്ടെങ്കിലും ചെയ്താൽ അത് വെച്ച് പരതിയെടുക്കാം. എന്ന ടാഗിൽ നിങ്ങളുടെ ഇന്റ്രൊഡ്യൂസ് കൂടി ചെയ്താൽ കുറച്ച് കൂടി നല്ലത്.

Boost for better visibility

9 കൊല്ലമൊക്കെ ഒരു കമ്പനിയിൽ ഇരുന്ന അവളെ പറഞ്ഞാ മതി.

ചേച്ചിയുടെ ജോലി പോയി. ഞങ്ങൾക്ക് എല്ലാർക്കും ഇപ്പൊ വളരെ നല്ല സമയമാണ്.

പിന്നൊരു ദിവസം മുടിയേറ്റ്‌കാണാൻ പോയി കാളിയുടെ ഒരുക്കം കണ്ടപ്പോഴേ ജീവനും കൊണ്ട് ഓടി അമ്പലത്തിൽ കയറി. അതോടെ നാട്ടിൽ ജാടയിട്ട് നടന്നതൊക്കെ ഡിം.

പിന്നൊന്നും നോക്കിയില്ല. എന്റമ്മേന്നും വിളിച്ച് ഞാൻ എഴുന്നേറ്റ് ഒറ്റ ഓട്ടം വച്ചുകൊടുത്തു. എന്റെ പുറകെ അനിയനും. ദക്ഷനെ കൊല്ലുന്നതിലും രസം ഞങ്ങളെ ഓടിക്കുന്നതാണെന്ന് തോന്നിയിട്ടാവും ഒരു അഞ്ച് മിനിറ്റ് വീരഭദ്രനും ദക്ഷനെ വിട്ട് ഞങ്ങളെ ഓടിച്ചു. രാത്രി കഥകളി കാണാൻ ആരുമില്ലായിരുന്നതുകൊണ്ട് അന്ന് മാനം പോയില്ല.

അവർ കുറച്ച് കഴിഞ്ഞപ്പോ ദക്ഷനോട് യുദ്ധം ചെയ്യാൻ പോയി. തോൽക്കുമെന്നായപ്പോ ദക്ഷൻ സ്റ്റേജീന്ന് ഇറങ്ങി ഞങ്ങളുടെ അടുത്തോട്ട് ഒറ്റ ഓട്ടം. വീരഭദ്രനും കാളിയും അതിന്റെ പുറകെ. ഞാൻ നോക്കിയപ്പോ ഒരു കയ്യിൽ വാളും മറ്റേ കയ്യിൽ ഒരു കസേരയുമൊക്കെയായി വീരഭദ്രൻ എന്റെ നേരെ ഓടി വരുന്നു.

കുറച്ച് വർഷങ്ങൾ മുന്നേയുള്ള ഒരു ഉത്സവം. പതിവുപോലെ കഥകളിയുണ്ട്. ദക്ഷയാഗമാണ് കഥ. സ്റ്റേജിൽ കയറാൻ വന്ന വീരഭദ്രനും കാളിയും ഞങ്ങളുടെ പുറകിലാണ് വന്ന് നിന്നത്. ഒന്ന് തിരിഞ്ഞുനോക്കിയ എന്റെ ജീവൻ പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ. വീരഭദ്രൻ ആ ഭീകര മുഖം വച്ച് എന്നെയൊരു നോട്ടം.

എന്റെ നാട്ടിൽ കുറെ കഥകളിയോഗങ്ങളുണ്ട്. കുടുംബക്ഷേത്രത്തിൽ എല്ലാ ഉത്സവത്തിനും കഥകളിയുണ്ടാവും. എനിക്കാണെങ്കിൽ മുഖത്ത് paint ചെയ്യുന്നത് ഭയങ്കര പേടിയാണ്. എന്റെ ഈ പേടിയുടെ കാര്യം എന്നെ അറിയുന്ന എല്ലാവർക്കും അറിയാം.

നിങ്ങളെ ആരെയെങ്കിലും കഥകളി വേഷം ഓടിച്ചിട്ടുണ്ടോ?

Lakshmi :luttappi: boosted
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.