Follow

ഈ പുസ്‌തകം സ്കാൻ ചെയ്ത ആ മഹദ്‌വ്യക്തിക്കു നന്ദി.

archive.org/details/Mathematic

@vu3rdd
ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നെങ്ങാനുമല്ലേ : archive.org/details/PhysicsFor
ഇതിന്റെ മലയാളം‌ വെർഷൻ പ്രഭാത് ബുക്സ് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

@primejyothi @vu3rdd
ഭൗതികകൗതുകം ഞാനും വാങ്ങി. പഴയ വേർഷൻ സ്കാർ ചെയ്തത് എന്റെ കയ്യിൽ എവിടെയോ ഉണ്ടായിരിന്നു.

@akhilan
പുസ്തകത്തിൽ അടിസ്ഥാനപരമായ പിശകുകൾ ( സയൻസിന്റെ വളർച്ചയ്ക്ക് ആനുപാതികമായി ) ഉണ്ടെന്ന് കേട്ടിരുന്ന്, ശരിയാണോ?
@primejyothi @vu3rdd

@mj @primejyothi @vu3rdd
സത്യത്തിൽ അറിയില്ല‌ ട്ടോ. ആ ഒരു നിലയ്ക്കല്ല വായിച്ചതൊന്നും. ബോധം ഉറയ്ക്കുന്നതിനു മുൻപേ കുറേഭാഗവും വായിച്ചോണ്ട് മതം പോലെ ഉറച്ചുപോയി. ;)

@akhilan
തെറ്റുകൾ ഉള്ളതായി ശ്രദ്ധിച്ചിട്ടില്ല. സീരിയസായി വായിച്ചത് സ്കൂൾ കാലത്തായിരുന്നു. കുറച്ചു വർഷം മുമ്പ് വായിച്ചത് നൊസ്റ്റാൾജിയയുടെപുറത്തുമായിരുന്നു. പുസ്തകം കൈകാര്യം ചെയ്യുന്നത് മിക്കവാറും അടിസ്ഥാനപരമായ കാര്യങ്ങളായതിനാൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യത കുറവാണ്‌.
@mj @vu3rdd

@primejyothi
ഭൗതികകൗതുകത്തിൽ ക്യാൻസറിനുകാരണം അണുക്കളാണെന്നോ മറ്റോ ഉണ്ടെന്നെല്ലാമാണ് കണ്ടത്. കേട്ടുകേൾവി മാത്രമാണ്, എനിയ്ക്ക് ശരിക്കറിയില്ല.

കാലാനുസൃതമായി സയൻസിലെ പുതിയ കണ്ടുപിടുത്തങ്ങൾ പഴയ ധാരണകൾ തിരുത്തുമല്ലോ. അതാവാമെന്നാണ് ഞാൻ സമാധാനിക്കുന്നെ.
@akhilan @vu3rdd

@mj @primejyothi @akhilan @vu3rdd അതിപ്പോ അണുക്കൾ ഉണ്ടാക്കുന്ന കാൻസറുകളും ഉണ്ടല്ലോ. ലൈക്ക് എച്ച് പി വി ?

@mj
ങേ! ഭൗതിക കൗതുകം പുസ്തകത്തിൽ ക്യാൻസറിനെയും അണുക്കളെയും കുറിച്ച് പറയുന്നെന്നോ? അങ്ങനെയൊന്ന് കണ്ടതായി ഓർക്കുന്നില്ലല്ലോ.
@akhilan @vu3rdd

@primejyothi
അങ്ങനെയെന്തോ കണ്ടപ്പോളാണ് അനിയത്തിയ്ക്ക് വാങ്ങിക്കൊടുക്കണമെന്ന് ആ ഉദ്യമത്തിൽന്ന് പിൻവാങ്ങിയത്. റീഡേഴ്സ് സർക്കിളിലാണ് കണ്ടതെന്നാണ് ഓർമ്മ.. ഒന്നൂടെ നോക്കട്ടെ
@akhilan @vu3rdd

@primejyothi ഈ പുസ്‌തകം എന്റെ കൈയ്യിൽ ഉണ്ട് .

@vu3rdd ആ പുസ്തകമല്ലേ ഈ പുസ്തകം?

@vu3rdd
@sajith @primejyothi @mj

ശരിക്കും ഇന്നത്തെ തലമുറ ആ റഷ്യൻ പുസ്തകങ്ങൾ മിസ്സ് ചെയ്യുന്നുണ്ടല്ലേ?

@akhilan @vu3rdd @sajith @primejyothi @mj ഉപ്പാന്റെ കലക്ഷനിൽ പണ്ട് സോവിയറ്റ് യൂണിയൻ കാലത്ത് അവർ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ ഫ്രീയായി അയച്ചു കൊടുത്ത പുസ്തകങ്ങൾ ഉണ്ടായിരുന്നു. അതിലെ മലയാളം കണ്ട് കണ്ണ് തള്ളിപ്പോയിട്ടുണ്ട്

@tachyons

@akhilan
പിന്നേ.... നല്ലോലെ മിസ്സ് ചെയ്യുന്നുണ്ട്... ഞാൻ പഠിയ്ക്കുന്ന സമയത്ത് ഒരിക്കലും പെരൽമാന്റെയെല്ലാം ഇത്തരം പുസ്തകങ്ങൾ കണ്ടിരുന്നില്ല. പിന്നെ അടുത്തുണ്ടായിരുന്ന 'കനവി'ന്റെ ലൈബ്രറിയായിരുന്നു് ഒരാശ്വാസം. അവിടുന്ന് പ്രോഗ്രസ്സിന്റെ പുസ്തകങ്ങൾ എടുത്തു് വായിച്ചിട്ടുണ്ട്..

അനിയത്തിയ്ക്ക് വാങ്ങിച്ചുകൊടുക്കാമെന്ന് വിചാരിച്ചപ്പോഴാണ് കാര്യമായ തെറ്റുകളുണ്ടെന്നറിഞ്ഞതു്. അതുകൊണ്ട് വാങ്ങിച്ചില്ല. @vu3rdd @sajith @primejyothi @mj

@mj ഞാനും സ്കൂളിലായിരുന്ന കാലത്ത് ഈ പുസ്തകങ്ങളൊന്നും കണ്ടിട്ടില്ല. നമ്മളു പാവം വയനാട്ടുകാർക്ക് ഇതൊന്നും പറഞ്ഞിട്ടുള്ളതായിരുന്നില്ല ജോസൂട്ടീ! 😢

(ഗദ്ഗദം)

@tachyons @akhilan @vu3rdd @primejyothi @mj

@sajith
ഈ ഇന്റർനെറ്റിന്റെ കാലത്തും, ഇതെല്ലാം സൗജന്യമായി ലഭിയ്ക്കുന്ന സാഹചര്യമുണ്ടായിട്ടും ആളുകൾ ഇതൊന്നും ഉപയോഗിയ്ക്കുന്നില്ല. അതാണ് സങ്കടം
@tachyons @akhilan @vu3rdd @primejyothi @mj

@mj @sajith @akhilan @vu3rdd @primejyothi @mj ഇത് എന്നെ കുറിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് !

@tachyons
ഞാനങ്ങനെ ചെയ്യുവോ ചേട്ടാ
@sajith @akhilan @vu3rdd @primejyothi @mj

@mj എന്നാൽ എന്നെയായിരിക്കും ഉദ്ദേശിച്ചത്! 😰

@tachyons @akhilan @vu3rdd @primejyothi @mj

@sajith
🏃🏾‍♂️🏃🏾‍♂️🏃🏾‍♂️🏃🏾‍♂️🏃🏾‍♂️🏃🏾‍♂️ ഞാൻ ഓടി...
@tachyons @akhilan @vu3rdd @primejyothi @mj

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.