എല്ലാ ദിവസവും അവരുടെ തന്നെ പത്രം വാങ്ങുന്നവരെ അവർ പറ്റിക്കുന്ന ഒരു feel ആണ് ആ "സുബ്സ്ക്രിപ്ഷൻ" popup വരുമ്പോൾ തോന്നുന്നത്. പിന്നെ യെച്ചൂരിയുടെയും JNU ബുജികളുടെയും പഴയതും പുതിയതും ആയ അഭിപ്രായങ്ങൾ കേട്ട് മടുത്തു.
അതുകൊണ്ട് "ദി ഹിന്ദു" നിർത്തിയാലോ എന്ന് ആലോചിക്കുന്നു.
പകരമായി ഒന്നും വാങ്ങാനും തോന്നുന്നില്ല. Time(pass) of India വെറും ഒരു മഞ്ഞ പത്രം മാത്രം ആണ്. ഇന്ത്യൻ എക്സ്പ്രസ്സ് കടല പൊതിയാൻ പോലും കൊള്ളാത്തതും.
@vu3rdd വാർത്താ നിലവാരത്തിലൊന്നുമല്ല ഇന്നത്തെ പത്രങ്ങൾ നിലനിന്നു പോകുന്നത്. ഒന്നുകിൽ ജനങ്ങളെ പ്രകോപിതരാക്കുന്ന അല്ലെങ്കിൽ സുഖിപ്പിക്കുന്ന ലേഖനങ്ങൾ അടിച്ചിറക്കണം. അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ മൂടു താങ്ങണം. ഇതല്ലാതെ സാമ്പത്തികമായി നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. ഈ ചവറൊക്കെ വെറുതേ കിട്ടിയാലും വാങ്ങരുത്
പത്രം നിറുത്തുന്നത് പരിസ്ഥിതിയ്ക്കും നല്ലതാണ്. വീടിന്റെ ഉമ്മറത്ത് പത്രം എടുക്കാതെ കിടപ്പുണ്ടോ എന്നു നോക്കി കള്ളന്മാർ കയറാറുണ്ട് എന്നോർക്കുമ്പോൾ പത്രം സുരക്ഷാഭീഷണികൂടിയാണ്.
"ദി ഹിന്ദു" വിൽ "വൈഷ്ണ റോയ്" എഴുതുന്ന ലേഖനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. അടുത്തിടെ "metoo" വിനെ കുറിച്ച് അവർ വളരെ നല്ല ഒരു ലേഖനം എഴുതിയിരുന്നു. പിന്നെ ഐഐടി ആത്മഹത്യാ സോഷ്യൽ മീഡിയ എങ്ങനെ പ്രതികരിച്ചു എന്നതിനെ കുറിച്ചും വളരെ നല്ല ഒരു ലേഖനം ഇറങ്ങിയിരുന്നു.
@kocheechi
നല്ല ജേർണലിസം സപ്പോർട്ട് ചെയ്യണമെന്ന് ഉണ്ട്. "ദി ഹിന്ദു" ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കിയാൽ ഞാൻ ചിലപ്പോൾ സബ്സ്ക്രൈബ് ചെയ്യും. (അവർ പറയുന്നത് "ദി Guardian" ആണ് അവരുടെ "inspiration" എന്നാണ്, പക്ഷെ guardian വെബ്സൈറ്റ് വളരെ നന്നായി ഡിസൈൻ ചെയ്ത ഒന്നാണ്. അതിന്റെ അടുത്ത് പോലും "ദി ഹിന്ദു" വരില്ല എന്നാണ് എന്റെ അഭിപ്രായം).
പക്ഷ ന്യൂസ് തന്നെ കുറയ്ക്കണമെന്ന് ആഗ്രഹം ഉണ്ട്. കൂടുതലും വിഷമവും ദേഷ്യവും ഉണ്ടാക്കുന്ന വാർത്തകളാണ് പാത്രത്തിൽ കാണുന്നത്.
@vu3rdd ഹിന്ദു oped പക്ഷപാതം സഹിക്കാൻ പറ്റാത്തതാണെങ്കിലും, പകരം മറ്റു നല്ല പത്രങ്ങൾ ഒന്നും കിട്ടാൻ ഇല്ലാത്തതു കൊണ്ടു തുടരുന്നു. The Indian Express oped കുറച്ചുകൂടി ബാലൻസ്ഡ് ആയി തോന്നിയിട്ടുണ്ട്. പക്ഷെ ഇവിടെ പത്രം ലഭ്യമല്ല.