പുതിയ കസ്റ്റം ഇമോജി: :akhilan:

@sajith ഇങ്ങനെ ചവറു പോലെ ഇമോജി (അതും അഖിലന്റെ മുഖം വരെ!) ഉണ്ടാക്കിവിട്ടാൽ ഇമോജിയുടെ വില പോകും എന്നാ എന്റെ ഒരു ഇത്.

അതിരിക്കട്ടെ, ഒരു സൂപ്പർമാൻ ഇമോജി ഉണ്ടാക്കാവോ? എസ് ലോഗോ മാത്രം ആയാലും മതി.

@syam വൈന്നേരം ചെയ്യാം. 🙂

@sajith ഇതിനൊക്കെ പകർപ്പവകാശം ഉള്ളതല്ലേ. മോലാളിക്കെതിരേ മൾട്ടി ബില്ല്യണ്ടോളർ കേസു വരത്തില്ല്യോ? @syam

@kocheechi കോപ്പിറൈറ്റ് ആക്ട് സെക്ഷൻ 170 പ്രകാരം "fair use" ആണല്ലോ? കേസു വരാൻ പാടില്ല.

copyright.gov/title17/92chap1.

@syam

@sajith
the effect of the use upon the potential market for or value of the copyrighted work
പെട്ടു!! മോലാളി പെട്ടു!! ഫാൻസിനെ ആകർഷിച്ച് ആന സൈറ്റിന്റെ മാർക്കറ്റ് റീച്ച് കൂട്ടാനായി കളങ്കമറ്റ ലോഗോ ഉപയോഗിച്ചു!

നഷ്ടപരിഹാരം ബില്യണിൽ ഒതുങ്ങുമെന്നു തോന്നുന്നില്ല.

@syam

@kocheechi @syam 😱

മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് കാശു തരുമെന്നുള്ളതു കൊണ്ടു പിന്നെ പേടിക്കാനില്ല. 🙃

@syam @sajith :dinkan: ഒറിജിനൽ ആദ്യമേ ഉണ്ടായിരുന്നല്ലോ, വ്യാജനും കൂടി വേണമായിരുന്നോ

@syam @sajith വ്യാജന്മാർ പല രൂപത്തിലും വരാം, ചിലപ്പോ എന്റെ രൂപത്തിലും വരാം. നിങ്ങൾ വഞ്ചിതരാവരുത്

വി ബാ. ലക്കം 524 പേജ് 25

@tachyons സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി വേദവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യരുത്. അത് മൈറ്റിമൗസിനെപ്പറ്റിയുള്ള വചനമാണ്.

@sajith

@syam @tachyons @sajith

ഇനിയിപ്പോ ഒറിജിനൽ ഇല് ISI മുദ്ര ഉണ്ടോ എന്ന് നോക്കേണ്ടി വരുമോ...

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.