ഞാൻ പിന്നെ എന്റെ വേറെ അക്കൗണ്ട് എടുത്തു നോക്കിയപ്പോഴാ മനസ്സിലായെ... നമ്മൾ എല്ലാവരുമായും ഫെഡറേറ്റ് ചെയ്യുന്നില്ല ല്ലേ? എന്റെ മാസ്റ്റഡോൺ.ഹോസ്റ്റ് അക്കൗണ്ടിൽ ഇപ്പോഴും ആ കുത്തൊഴുക്ക് ഉണ്ട്. മുഴുവൻ NSFW കണ്ടൻറ്സ് ആന്നെ...

@cyriac ഇവിടെ എന്തോ ഫിൽറ്ററിങ്ങ് ചെയ്യുന്നുണ്ടെന്നു തോന്നുന്നു.

@syam @cyriac We have some filtering. But federated timeline is not same for all instances. It depends on who aana.site members follow. For instance if @syam is following an account from another instance, all the public posts from that person will appear in aana.site's federated timeline for all the members in the aana.site

Follow

@tachyons ഞാനൊന്നു രണ്ടു ഫെഡറേഷൻ റിലേകളും ചേർത്തിരുന്നു. അതിൽ കുറെയെല്ലാം മയ്യത്തായെന്നു തോന്നുന്നു. പിന്നെ റിലേകളിൽ നിന്ന് വന്നതിൽ ഒരുപാട് NSFW കണ്ടന്റ് ആയിരുന്നതു കൊണ്ട് ആ പരിപാടിയോട് അത്ര താല്പര്യമില്ല.

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിൽ ലോക്കൽ ടൈംലൈനിലും ഫെഡറേറ്റഡ് ടൈംലൈനിലും ഞാൻ നോക്കാറില്ല. അതുകൊണ്ട് അവിടെ എന്തു സംഭവിക്കുന്നു എന്നും അറിയാറില്ല.

ഒന്നൂടെ നോക്കട്ടെ.

@syam @cyriac

@sajith @syam @cyriac ഫെഡെറേഷൻ റിലേയൊന്നും വേണ്ട, അത്യാവശ്യം ആക്റ്റിവിറ്റി അവിടുണ്ട്. തൽക്കാലം മലയാളം കമ്മ്യൂണിറ്റി യായി തുടരാം

@tachyons ഫെഡറേറ്റഡ് ടൈംലൈൻ കാണുമ്പോൾ എനിക്കിതാണ് ഓർമ്മ വരുന്നത്:

listen-tome.com/wasted-hours/

@syam @cyriac

@sajith ഇടയ്ക്കിടയ്ക്ക് ഞാൻ ഫെഡറേറ്റഡ് ടൈംലൈൻ നോക്കാറുണ്ട്. എനിക്കും NSFW കൺടെന്റ്സിനോട് താല്പര്യം ഇല്ല. ഒരു കണക്കിന് പറഞ്ഞാ എല്ലാവരുമായും ഫെഡറേറ്റ് ചെയ്യാതിരുന്നത് നന്നായി. കുറച്ചു സമാധാനം കിട്ടുമല്ലോ.

@cyriac എല്ലാവരുമായും ഫെഡറേറ്റ് ചെയ്യുന്നില്ല എന്നു പറയാൻ കാരണമെന്താണ്?

പോർണോഗ്രഫിയുള്ള ചില ഇൻസ്റ്റൻസുകളെ മാത്രമേ സൈലൻസ് ചെയ്തിട്ടുള്ളൂ. അവിടെ നിന്നുള്ളതൊന്നും ഇവിടെ ഫെഡറേറ്റഡ് ടൈംലൈനിൽ വരില്ല. ഒരു ഇൻസ്റ്റൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഇവിടെയുള്ള മിക്കവരും മറ്റ് ഇൻസ്റ്റൻസുകളിലെ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത് ചുരുക്കമാണെന്ന് തോന്നുന്നു. അതാണ് ഫെഡറേറ്റഡ് ടൈംലൈനിൽ
കുത്തൊഴുക്കില്ലാത്തത്.

@sajith എന്റെ ഇതിനുമുൻപ് ഉണ്ടായ അക്കൗണ്ടുകളിൽ (വേറെ ഇൻസ്റ്റൻസ്സ് ആയിരുന്നു) ഫെഡറേറ്റഡ് ടൈംലൈൻ എപ്പോഴും ബിസി ആയിരുന്നു. എന്നാൽ ഇവിടെ വന്നപ്പോൾ അത് കണ്ടില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ടൂട്ടിയതു.

എല്ലാവരുമായും ഫെഡറേറ്റ് ചെയ്യുന്നില്ല എന്നത് ഒരു പരാതിയായി പറഞ്ഞതല്ല.ഫെഡറേറ്റ് ചെയ്യാത്തത് നന്നായി. ഇപ്പൊ കുറച്ചു സമാധാനം ഉണ്ട്.

@cyriac 🤦‍♂️

നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത് ഒരു ഇൻസ്റ്റൻസിനെ മാത്രമേ ഉള്ളൂ. മറ്റെല്ലാവരുമായും ഫെഡറേറ്റ് ചെയ്യുന്നുണ്ട്. സൈലൻസ് ചെയ്തയിടങ്ങളിലെ ടൂട്ടുകൾ നമ്മുടെ ഫെഡറേറ്റഡ് ടൈംലൈനിൽ വരില്ല.

ചെറിയ ഇൻസ്റ്റൻസ് ആയതു കൊണ്ടും ഇവിടെയുള്ളവർ മറ്റ് ഇൻസ്റ്റൻസുകളിൽ ഉള്ളവരെ ഫോളോ ചെയ്യുന്നത് കുറവായതും കൊണ്ടാണ് ഫെഡറേറ്റഡ് ടൈംലൈനിൽ വലിയ അനക്കമില്ലാത്തത്. അതിനർത്ഥം ഫെഡറേറ്റ് ചെയ്യുന്നില്ലെന്നല്ല. That is just how federated timeline works.

@sajith ഞാൻ കാര്യങ്ങൾ മനസ്സിലാക്കിയതിലെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ഇപ്പൊ എന്തായാലും മനസ്സിലായി. 🙂 😊

@cyriac @sajith അത്യാവശ്യം കോമ്പ്ലികേറ്റഡാണ് ഈ ഫെഡെറേഷൻ കൺസെപ്റ്റ്. എന്നാൽ ഇത് ഉപയോഗിക്കാൻ അതൊന്നും അറിയണമെന്നില്ല

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.